വാഴൂരിൽ ബൈക്കിന്റെ സ്റ്റാൻഡ് റോഡിൽ തട്ടി മറിഞ്ഞ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
വാഴൂർ : ബൈക്കിന്റെ സ്റ്റാൻഡ് റോഡിൽ തട്ടി മറിഞ്ഞ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ദാരുണാന്ത്യം.
മുസ്ലിം യൂത്ത് ലീഗ് വാഴൂർ പഞ്ചായത്ത് സെക്രട്ടറിയും വാഴൂർ ജംഗ്ഷനിലെ മൊബൈൽ ഷോപ്പ് ഉടമയുമായ നാസർ സൈനുദ്ധീനാ (31) ണ് അപകടത്തിൽ മരിച്ചത്.
ബൈക്കിന്റെ സ്റ്റാൻഡ് എടുക്കാൻ മറന്നത് മൂലം ഇതേ സ്റ്റാൻഡ് റോഡിൽ തട്ടി ബൈക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ തലയടിച്ച് വീണ നാസർ ഉടനടി മരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ വാഴൂർ ചാമംപതാൽ ജംഗ്ഷനിലായിരുന്നു അപകടം. ചാമംപതാൽ ജംഗ്ഷനിൽ മൊബൈൽ സ്ഥാപനം നടത്തുകയാണ് നാസർ.
റോഡിൽ തലയടിച്ച് അബോധാവസ്ഥയിൽ കിടന്ന നാസറിനെ ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മുസ്ലിം ലീഗ് സീനിയർ നേതാവ് സൈനുദ്ധീൻ കരോട്ടമുറിയിലിന്റെ മകനാണ് നാസർ.
Third Eye News Live
0