സാമൂഹിക പ്രവർത്തക ദയാബായ്ക്ക് നേരെ അധിക്ഷേപം; എറണാകുളത്ത് നിന്ന് രാജ്കോട്ടിലേക്കുള്ള ട്രെയിൻ യാത്രക്കിടെ സഹയാത്രക്കാർ തന്റെ രൂപത്തെ ചൂണ്ടിക്കാട്ടി അധിക്ഷേപിച്ചുവെന്ന് പരാതി
സ്വന്തം ലേഖകൻ
എറണാകുളം: സാമൂഹിക പ്രവർത്തക ദയാബായ്ക്ക് നേരെ സഹയാത്രികരുടെ അധിക്ഷേപം. എറണാകുളത്ത് നിന്ന് രാജ്കോട്ടിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് ദുരനുഭവം നേരിട്ടത്. സഹയാത്രക്കാരിൽ ചിലർ തന്റെ രൂപത്തെ ചൂണ്ടിക്കാട്ടി അധിക്ഷേപിച്ചുവെന്നാണ് പരാതി.
എറണാകുളത്തെ ചൈൽഡ് ലൈനിന്റെ ഒരു പരിപാടി കഴിഞ്ഞ് കൊച്ചുവേളി-പോർബന്ദർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ദയാബായ്. ഈ സമയം തന്റെ രൂപത്തെയും വസ്ത്രധാരണ രീതിയും ചൂണ്ടിക്കാട്ടി സഹയാത്രികരായ ഒരു കുടുംബം അധിക്ഷേപിച്ചുവെന്ന് ദയാബായ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, അധിക്ഷേപിച്ചവരെ കണ്ടെത്താൻ തുടർ നടപടികൾ സ്വീകരിച്ചതായും ആർപിഎഫ് അറിയിച്ചു.
Third Eye News Live
0