അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് പൊലീസ്; സംഭവത്തിൽ അക്ഷയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു ; കഴുത്തിൽ തുണിയിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു
സ്വന്തം ലേഖിക
വയനാട് :മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അക്ഷയുടെ അച്ഛൻ മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്ഷയ് ലഹരിക്ക് അടിമയായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന
ഇന്നലെ പുലർച്ചെയാണ് അക്ഷയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പിതാവിനെ ചോദ്യം ചെയ്തതിലാണ് കുറ്റസമ്മതം നടത്തിയത്.
അക്ഷയുടെ കഴുത്തിൽ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് നിഗമനം.മരണത്തെ കുറിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ വ്യക്തതത വരുമെന്ന് പൊലീസ് അറിയിച്ചു.
Third Eye News Live
0