play-sharp-fill
ആരും കാണാതെ എങ്ങനെ വിമാനത്തിൽ കയറാം; ഒൻപത് വയസ്സുകാരൻ ഒളിച്ച് യാത്ര ചെയ്തത് 2,700 കിലോമീറ്റർ; വിമാനത്തിൽ കയറിപറ്റിയത് എങ്ങനെ ആരുടെയും കണ്ണിൽ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളിൽ നോക്കിയതിന് ശേഷം

ആരും കാണാതെ എങ്ങനെ വിമാനത്തിൽ കയറാം; ഒൻപത് വയസ്സുകാരൻ ഒളിച്ച് യാത്ര ചെയ്തത് 2,700 കിലോമീറ്റർ; വിമാനത്തിൽ കയറിപറ്റിയത് എങ്ങനെ ആരുടെയും കണ്ണിൽ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളിൽ നോക്കിയതിന് ശേഷം

സ്വന്തം ലേഖകൻ
ബ്രസീൽ: ആരുമറിയാതെ ഫ്ലൈറ്റിൽ ഒളിച്ചുകടന്ന് ഒൻപത് വയസ്സുകാരൻ യാത്ര ചെയ്തത് 2,700 കിലോമീറ്റർ. ഇത്രയും ദൂരം ഒരു കുഞ്ഞുബാലൻ യാത്ര ചെയ്തത് വിമാനത്തിലെ അധികൃതരുടെ കണ്ണ് വെട്ടിച്ചാണ്.

ബ്രസീലിലെ മനൗസിലെ വീട്ടിൽ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റർ സാവോപോളോയിൽ എത്താൻ ലാതം എയർലൈൻസ് വിമാനത്തിൽ കയറിയാണ് യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണിൽ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളിൽ നോക്കിയതിന് ശേഷമാണ് ബാലൻ യാത്ര ആരംഭിച്ചത്. ഈ ഒമ്പത് വയസുകാരന്റെ പേര് ഇമ്മാനുവൽ മാർക്വെസ് ഡി ഒലിവേര എന്നാണ്.

വിമാനത്തിൽ കയറുന്നത് വരെ കുട്ടി ആരുടെയും ശ്രദ്ധയിൽ പെട്ടില്ലായിരുന്നു. വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്നാണ് ഇമ്മാനുവൽ യാത്ര ചെയ്തിരിക്കുന്നത്. എന്നാൽ യാത്ര ആരംഭിച്ചതിന് ശേഷമാണ് ഒപ്പം ആരുമില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പൊലീസിനെയും ഗാർഡിയൻഷിപ്പ് കൗൺസിലിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ വീട്ടിലും മകനെ കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നത്. എയർപോർട്ട് അഡ്മിനിസ്‌ട്രേറ്റർക്കും എയർലൈൻസിനും എതിരെ കേസ് ഫയൽ ചെയ്യുമെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്.

മകൻ യാതൊരു രേഖകളുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്‌തതെന്നും കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. വിമാനത്താവള അധികൃതരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ വീട്ടിലെ ചുറ്റുപാടിനെ കുറിച്ചും അന്വേഷണം നടക്കുന്നു. കുട്ടി ഏതെങ്കിലും തരത്തിൽ ഗാർഹിക പീഡനം നേരിടുന്നുണ്ടോ എന്ന തരത്തിലും അന്വേഷണം നടക്കുന്നിരുന്നു.

എന്നാൽ മറ്റ് ബന്ധുക്കളോടൊപ്പം സാവോപോളോയിൽ താമസിക്കാനുള്ള ആഗ്രഹമാണ് കുട്ടിയെ ഇത്രയും ദൂരം യാത്രയ്ക്ക് പ്രേരിപ്പിച്ചത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി.