play-sharp-fill
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു;  യുക്രെെനില്‍ നിന്ന് തിരികെയെത്തിയത് 6400 ഇന്ത്യക്കാര്‍; 18000 പേര്‍ അതിര്‍ത്തി കടന്നെന്ന് വിദേശകാര്യ വക്താവ്

നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു; യുക്രെെനില്‍ നിന്ന് തിരികെയെത്തിയത് 6400 ഇന്ത്യക്കാര്‍; 18000 പേര്‍ അതിര്‍ത്തി കടന്നെന്ന് വിദേശകാര്യ വക്താവ്

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: യുക്രെെനില്‍ നിന്ന് 30 വിമാനങ്ങളിലായി 6400 ഇന്ത്യന്‍ പൗരന്മാര്‍ തിരികെയെത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

18000 ഇന്ത്യക്കാരാണ് ഇതുവരെ യുക്രെെന്‍ അതിര്‍ത്തി കടന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ ഇന്നലെ ഖാര്‍കീവ് വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിഞ്ഞാറന്‍ അതിര്‍ത്തി കടക്കാന്‍ കാത്ത് നില്‍ക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളില്‍ 18 വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തുമെന്നും ബാഗ്ചി വ്യക്തമാക്കി.

നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും സുമിയില്‍ കുടുങ്ങികിടക്കുന്നതായും അദ്ദേഹം അറിയിച്ചു. സുമിയിലും ഖാര്‍കീവിലും കുടുങ്ങിയ വിദ്യാര്‍ത്ഥികളെ റഷ്യയുടെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്.

ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ സഹായം വാഗ്ദാനം ചെയ്തെങ്കിലും നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.