play-sharp-fill
കുറിച്ചി പഞ്ചായത്തിൽ ബോംബ് പൊട്ടുന്ന ശബ്ദത്തോടെ ടൈലുകൾ പൊട്ടിതെറിച്ചു; ചൂട് കൂടിയിട്ട് പൊട്ടിതെറിച്ചതെന്ന് സംശയം; പഞ്ചായത്ത് പ്രസിഡൻ്റും ജീവനക്കാരും ഇരിക്കുന്നതിന് തൊട്ടടുത്താണ് ടൈലുകൾ പൊട്ടിതെറിച്ചത്

സ്വന്തം ലേഖിക

കുറിച്ചി: പഞ്ചായത്ത് ഓഫീസിലെ കോൺഫറൻസ് ഹാളിൽ വൻ ശബ്ദത്തോടെ ടൈലുകൾ പൊട്ടിത്തെറിച്ചു.

സംഭവത്തിൽ നടുങ്ങിയ ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരും എത്തിയപ്പോൾ കണ്ടത് പൊട്ടിക്കിടക്കുന്ന ടൈലുകളാണ്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാളിന് സമീപത്തിരുന്ന് ജീവനക്കാർ ഭക്ഷണം കഴിക്കുകയായിരുന്ന സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ കോൺഫറൻസ് ഹാളിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ടൈലുകൾ പൊട്ടിത്തെറിച്ച നിലയിൽ കണ്ടത്.

തുടർന്ന്, ജീവനക്കാർ ചേർന്ന് വിവരം എൻജിനീയറിംങ് വിഭാഗത്തെ അറിയിച്ചു. വിവരം അറിഞ്ഞ് ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ അംഗം പി.കെ വൈശാഖും,
കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ്, പഞ്ചായത്തംഗം ഷാജി എന്നിവരും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ അന്വേഷിച്ചിട്ടുണ്ട്.