വാളയാര്‍ കേസ്: ‘ആറാമതൊരു പ്രതി കൂടി ഉണ്ടെന്ന് വെളിപ്പെടുത്തൽ; ആത്മകഥയുമായി പെണ്‍കുട്ടികളുടെ അമ്മ
സ്വന്തം ലേഖിക
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും.
“ഞാന്‍ വാളയാര്‍ അമ്മ, ഭാഗ്യവതി എന്നാണ് പേര്…” വാളയാറിലെ ഇളയ പെണ്‍കുട്ടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനമായ നാളെയാണ് അമ്മയുടെ ആത്മകഥ പുറത്തിറങ്ങുന്നത്. ഇക്കാലത്തിനിടെ താന്‍ അനുഭവിച്ച ദുരിതങ്ങള്‍ തുറന്നുപറയുകയാണ് ആത്മകഥയിലൂടെയെന്ന് അമ്മ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉന്നത സ്വാധീനമുള്ള ഒരാള്‍ക്ക് കൂടി മക്കളുടെ മരണത്തില്‍ പങ്കുണ്ടെന്ന് അമ്മ വെളിപ്പെടുത്തുന്നു.
മൂത്തമകളുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നിന്ന് രണ്ട് പേര് ഇറങ്ങിപ്പോകുന്നത് ഇളയമകള്‍ കണ്ടിരുന്നു. മൊഴി നല്‍കിയിട്ടും ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു. കേസ് ഒടുവില്‍ അന്വേഷിച്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുമാസമായിട്ടും പകര്‍ക്ക് ലഭിച്ചിട്ടില്ല.
മക്കളുടെ മരണം ആത്മഹത്യയെന്ന സിബിഐ കണ്ടെത്തലിനെയും വാളയാര്‍ അമ്മ തള്ളുന്നു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് വാളയാറിലെ സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വാദം സിബിഐയും തള്ളുന്നത്. ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്.