play-sharp-fill
ഭാര്യയെ കടന്നുപിടിച്ചത് ചോദ്യം ചെയ്ത  അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിക്കുകയും തല അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പോലീസ്  പിടിയില്‍

ഭാര്യയെ കടന്നുപിടിച്ചത് ചോദ്യം ചെയ്ത അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിക്കുകയും തല അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പോലീസ് പിടിയില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: ഭാര്യയെ കടന്നുപിടിച്ചത് ചോദ്യംചെയ്ത അന്യസംസ്ഥാന തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തല അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. മാറനല്ലൂര്‍ ചീനിവിള കുളപ്പള്ളിവിളാകം വൈഷ്ണവം വീട്ടില്‍ വാടകയ്ക്ക് കുടുംബസമേതം താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി സഹജ്മാര്‍ ഷേക്കിനാണ് (34) ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.

ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് കണ്ടല നെല്ലിക്കാട് കുളപ്പള്ളി വീട്ടില്‍ ഉദയകുമാര്‍ (48), ഇയാളുടെ സഹോദരി ബിന്ദുലേഖ (42) എന്നിവരെയാണ് മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദയകുമാര്‍ സഹജ്മാര്‍ ഷേക്കിന്റെ ഭാര്യയെ കടന്നുപിടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. ഇത് കണ്ടുനിന്ന ഉദയകുമാറിന്റെ സഹോദരി ബിന്ദുലേഖ റബര്‍ തടിയെടുത്ത് സഹജ്മാര്‍ ഷേക്കിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് മാറനല്ലൂര്‍ പൊലീസ് പറയുന്നത്. ഉദയകുമാറിനെയും ഇയാളുടെ സഹോദരി ബിന്ദുലേഖയെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.