play-sharp-fill
യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് തന്റെ പ്രിയപ്പെട്ട നായ് കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചു ; ഒടുവിൽ യുദ്ധമുഖത്ത് നിന്ന് ആശ്വാസ തീരമണഞ്ഞ്  ആര്യയും സൈറയും

യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് തന്റെ പ്രിയപ്പെട്ട നായ് കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചു ; ഒടുവിൽ യുദ്ധമുഖത്ത് നിന്ന് ആശ്വാസ തീരമണഞ്ഞ് ആര്യയും സൈറയും

സ്വന്തം ലേഖിക

ഡല്‍ഹി :യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ആര്യയും ആര്യയുടെ പ്രിയപ്പെട്ട നായക്കുട്ടി സൈറയും.യുദ്ധം കൊടുമ്പിരി കൊണ്ട സമയം മറ്റേത് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെയും പോലെ യുക്രൈനില്‍ നിന്ന് മടങ്ങാന്‍ ആര്യയും നിര്‍ബന്ധിതയായി.

എന്നാല്‍ ഉപേക്ഷിച്ച് പോരാന്‍ കഴിയാത്തത് കൊണ്ട് ജീവന് തുല്യം സ്‌നേഹിക്കുന്ന സൈറയെ നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലായിരുന്നു ആര്യ. അതിര്‍ത്തികളിലെ പ്രതിസന്ധികളും മറികടന്നാണ് തന്റെ നായ്ക്കുട്ടിയുമായി ആര്യ ഡല്‍ഹിയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്യക്കൊപ്പം സൈറയെയും ഇന്ത്യയിലെത്തിക്കാന്‍ ആര്യയെ സഹായിച്ചത് മഹേഷ് എന്ന സൈനികനാണ്. അഞ്ച് മാസം മാത്രമാണ് സൈറയുടെ പ്രായം. സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍ പെട്ടതാണ് സൈറ.

ഇരുപത് മണിക്കൂറിലേറെ ആര്യയ്‌ക്കൊപ്പം യുക്രൈനിലെ അതി ശൈത്യത്തെ അതിജീവിച്ചാണ് സൈറ അതിര്‍ത്തിയില്‍ എത്തിയത്. ഇന്ത്യയുടെ ഹൃദയത്തില്‍ വന്നിറങ്ങിയപ്പോഴും സൈറയ്ക്ക് അമ്പരപ്പ് മാറിയിട്ടില്ല. പക്ഷെ ധൈര്യം പകര്‍ന്ന് ആര്യ ഒപ്പമുണ്ട്.