play-sharp-fill
മീഡിയാവൺ ചാനലിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം;  കെ.എൻ.ഇ.എഫ്. പ്രതിഷേധ ധർണ നടത്തി

മീഡിയാവൺ ചാനലിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം; കെ.എൻ.ഇ.എഫ്. പ്രതിഷേധ ധർണ നടത്തി

സ്വന്തം ലേഖിക

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ സംപ്രേഷണ വിലക്കിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട മീഡിയാവൺ ചാനലിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്‌.) സംസ്ഥാന കമ്മിറ്റി കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

കെ.എൻ.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ നോൺ ജേർണലിസ്റ്റ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി. ദിനകരൻ ഉദ്ഘാടനം ചെയ്തു. മീഡിയവൺ കോ ഓർഡിനേറ്റിങ് എഡിറ്റർ രാജീവ് ശങ്കർ മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എൻ.ഇ.എഫ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ജെയ്സൺ മാത്യു, ടി. ദാസൻ (സി ഐ ടി യു), കമാൽ വരദൂർ (കെയുഡബ്യൂജെ മുൻ സംസ്ഥാന പ്രസിഡന്റ്), അഡ്വ. എം. രാജൻ (ഐഎൻടിയുസി), യു. പോക്കർ (എസ്ടിയു), പി. കിഷൻചന്ദ് (എച്ച്എംഎസ്), ഫിറോസ്ഖാൻ (കോഴിക്കോട് പ്രസ്സ് ക്ലബ് പ്രസിഡന്റ്), സൈഫുദ്ദീൻ (മാധ്യമം ജേർണലിസ്റ്റ് യൂണിയൻ പ്രസിഡൻ്റ്) എന്നിവർ സംസാരിച്ചു.

ഡി. ജയകുമാർ (മലയാള മനോരമ), ഒ.സി. സചീന്ദ്രൻ (മാതൃഭൂമി), എസ്.ആർ. അനിൽകുമാർ (കേരള കൗമുദി), ജമാൽ ഫൈറൂസ് (മാധ്യമം), അബ്ദുറഹിമാൻ തങ്ങൾ (ചന്ദ്രിക), ക്ലോഡി വർഗീസ് (ദീപിക), സി.പി. ജയശങ്കർ (ജന്മഭൂമി), വി.എ. മജീദ് (തേജസ്), മധു (സിറാജ്) എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.

കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് എം അഷറഫ് സ്വാഗതവും വൈസ് പ്രസിഡന്റ് സി. രതീഷ് കുമാർ നന്ദിയും പറഞ്ഞു.