ഒറ്റ സ്‌കാനിങ്ങില്‍ വിത്ത് മുതല്‍ കര്‍ഷകന്റെ പേര് വരെ; തണ്ണിമത്തനിലും ഇനി ക്യു-ആര്‍ കോഡ്;വിഷമില്ലാത്തത് നാട്ടുകാര്‍ക്കു നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയ്ക്കല്‍ പാലത്തറയില്‍ കൃഷിചെയ്ത തണ്ണിമത്തനാണ് ക്യു-ആര്‍ കോഡ്
സ്വന്തം ലേഖിക
കോട്ടയ്ക്കല്‍ :ഒറ്റ സ്‌കാനിങ്ങില്‍ എല്ലാം വിരല്‍ത്തുമ്പിലെത്തിക്കാൻ തണ്ണിമത്തനിൽ ഇനി ക്യു-ആര്‍ കോഡ്.
കൃഷിയിറക്കിയ സ്ഥലത്തിന്റെ വിവരം, ഉപയോഗിച്ച വിത്ത്, വളം, കൃഷിചെയ്ത കര്‍ഷകന്റെ പേര്, ബന്ധപ്പെടേണ്ട നമ്പര്‍ തുടങ്ങിയ വിവരങ്ങൾ ക്യു-ആര്‍ കോഡ് സ്കാൻ ചെയ്താൽ അറിയാൻ സാധിക്കും.
വിഷമില്ലാത്തത് നാട്ടുകാര്‍ക്കു നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയ്ക്കല്‍ പാലത്തറയില്‍ കൃഷിചെയ്ത തണ്ണിമത്തനാണ് ക്യു-ആര്‍. കോഡ് പതിച്ച് കടകളില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതരസംസ്ഥാനത്തുനിന്ന് തണ്ണിമത്തന്റെ വരവ് തുടങ്ങിയതോടെ നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിച്ച നാടന്‍ ഇനം പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയതെന്ന് കൃഷിക്കു നേതൃത്വംനല്‍കിയ കെ.വി. അരുണ്‍കുമാര്‍, കെ. അനീസ്, വി.കെ. സജേഷ് എന്നിവര്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ രാസവളവും കീടനാശിനിയും മറ്റും ഉപയോഗിച്ച് വിളയിക്കുന്ന തണ്ണിമത്തനേക്കാള്‍ നാട്ടുകാരുടെ കണ്‍മുന്‍പില്‍ വിളയുന്ന തണ്ണിമത്തന്‍ നല്‍കുകയാണു ലക്ഷ്യം.
അക്കാര്യം ജനത്തെ ബോധ്യപ്പെടുത്തുകയാണ് ക്യു-ആര്‍ കോഡുകൊണ്ട് ചെയ്യുന്നത്. ‘കോട്ടയ്ക്കല്‍ ഫ്രഷ്’ എന്നാണ് ഈ ഇനത്തിന് ഇവര്‍ നല്‍കിയ ബ്രാന്‍ഡ് നെയിം.