കോട്ടയത്തെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി
സ്വന്തം ലേഖകൻ
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി.
കടയനിക്കാട് പുതുപ്പമ്പില് പി.എസ്. സുരേഷി (ജയേഷ്) നെയാണ് കരുതല്‍ തടങ്കലിലാക്കിയത്.
കറുകച്ചാല്‍, മണിമല പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, കവര്‍ച്ച, വധശ്രമം, വീട് കയറി ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുക, വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുക, മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുക തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ജയേഷ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിമല പോലീസ് സ്റ്റേഷനിലെ എസ്ഐയെ കൈവിലങ്ങിന് ഇടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച കേസിലും 2021 ഒക്ടോബറില്‍ മുണ്ടത്താനം ഭാഗത്ത് ഗുണ്ടാ ആക്രമണം നടത്തി ഒരാളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാല് വെട്ടിയെടുത്ത് റോഡിലിട്ട കേസിലും പ്രതിയാണ്. കൊലപാതക കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് കരുതൽ തടങ്കിലാക്കിയിട്ടുള്ളത്.