കോട്ടയത്ത് യുവ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കഴുത്തിലും കയ്യിലും മുറിവുകൾ
സ്വന്തം ലേഖിക
കോട്ടയം: പനച്ചിക്കാട് പാത്താമുട്ടത്ത് യുവ ഡോക്ടറെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്റ്റര്‍ പാത്താമുട്ടം പഴയാറ്റിങ്ങല്‍ രഞ്ജി പുന്നൂസിന്റെ മകന്‍ ഡോ. സ്റ്റെഫില്‍ രഞ്ജി(32)യെയാണ് വീടിന്റെ ശുചിമുറിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഡോക്ടറുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ കഴുത്തിലും കയ്യിലും മുറിവുകളുണ്ട്.
ഈ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം.
വീട്ടിലെ ശുചിമുറിയ്ക്കുള്ളില്‍ സ്റ്റെഫില്‍ ചലനമില്ലാതെ കിടക്കുന്നതായി ബന്ധുക്കള്‍ ചിങ്ങവനം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
തുടര്‍ന്ന് പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.
കോട്ടയം എസ്.എച്ച് ആശുപത്രി, ചെത്തിപ്പുഴ ആശുപത്രി എന്നിവിടങ്ങളില്‍ സ്റ്റെഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു.