play-sharp-fill
കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് ആറ് വർഷമായി അടഞ്ഞ് കിടക്കുന്നു; രണ്ട് വർഷം മുൻപ്  2.07 കോടി രൂപ മുടക്കി നവീകരിച്ച പാർക്ക്  പരിപാലിക്കാൻ ജീവനക്കാരില്ലാത്തതിനാൽ  നാശത്തിന്റെ വക്കിൽ; രണ്ട് കോടിക്ക് മുകളിൽ പട്ടി പെറ്റു കിടക്കുന്നു

കോട്ടയം നാ​ഗമ്പടം മുനിസിപ്പൽ പാർക്ക് ആറ് വർഷമായി അടഞ്ഞ് കിടക്കുന്നു; രണ്ട് വർഷം മുൻപ് 2.07 കോടി രൂപ മുടക്കി നവീകരിച്ച പാർക്ക് പരിപാലിക്കാൻ ജീവനക്കാരില്ലാത്തതിനാൽ നാശത്തിന്റെ വക്കിൽ; രണ്ട് കോടിക്ക് മുകളിൽ പട്ടി പെറ്റു കിടക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ന​ഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങൾ ചെലവിടാനുള്ള നാഗമ്പടം മുനിസിപ്പൽ പാർക്ക് നാശത്തിന്റെ വക്കിൽ.
ആറ് വർഷമായി അടഞ്ഞ് കിടക്കുന്ന പാർക്ക് തുറന്ന് പ്രവർത്തിപ്പിക്കാൻ ന​ഗരസഭാ അധികൃതർ നടത്തിയ ശ്രമം പാഴായി.

കോവിഡ് പ്രതിസന്ധി തിരിച്ചടിയായപ്പോൾ തുറന്ന പാർക്ക് വീണ്ടും അടച്ചിടേണ്ടി വന്നു. ഇതേ സമയം കോടിമതയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പാർക്ക് കൃത്യമായി തുറന്ന് പ്രവർത്തിക്കുകയും കോട്ടയംകാരെ കൊള്ളയടിക്കുകയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന​ഗരസഭയുടെ അധീനതയിലുള്ള പാർക്ക് തുറന്ന് പ്രവർത്തിക്കാത്തതിന് പിന്നിൽ അധികൃതരും സ്വകാര്യ പാർക്കുകാരനുമായുള്ള ഒത്തുകളിയെന്ന് ആരോപണമുണ്ട്.

ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം 2019 ഡിസംബർ 26നു പാർക്ക് തുറന്നു പ്രവർത്തനമാരംഭിച്ചിരുന്നു.. 1.62 കോടി രൂപ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയും നഗരസഭാ വിഹിതവുമടക്കം 2.07 കോടി രൂപ മുടക്കിയാണു പാർക്ക് നവീകരിച്ചത്.

കോവിഡ് പടർന്ന് പിടിക്കുകയും തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ നാലു മാസത്തേക്ക് അടച്ചിട്ട പാർക്ക് രണ്ട് വർഷമായിട്ടും ഇതുവരെ തുറന്ന് പ്രവർത്തിപ്പിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല. വേണ്ടവിധം പരിപാലിക്കാൻ ജീവനക്കാരില്ലാതെ പാർക്ക് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു.

ലക്ഷങ്ങൾ വില മതിക്കുന്ന ബഹുരൂപി ശിൽപങ്ങളടക്കം നശിക്കുകയാണ്

വൈകുന്നേരങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ നാ​ഗമ്പടം മുൻസിപ്പൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ ഇനിയെങ്കിലും അധികൃതർ തയ്യാറാകണം.