സ്കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി പ്രതിഷേധം
സ്വന്തം ലേഖിക
തൃശൂര്‍:സ്കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ടു. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൃശൂര്‍ അരണാട്ടുകരയിലെ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് സമരം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ പൂട്ടിയിട്ടു. പിന്നീട് പൊലീസെത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്.
അഞ്ച് അധ്യാപകരെയാണ് വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ടത്. ഇതില്‍ ഒരു അധ്യാപികയും ഉള്‍പ്പെടും. മൂന്ന് മാസം മുമ്ബ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി ഉന്നയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളേജിലെ വകുപ്പ് മേധാവിയോട് പരാതി പറഞ്ഞിട്ടും നടപടിയെക്കാത്തത്തിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.ഇന്ന് വൈകുന്നേരം നാല് മണിക്ക് അധ്യാപകരേയും വിദ്യാര്‍ത്ഥി പ്രതിനിധികളേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.