play-sharp-fill
യാത്രക്കാര്‍ കുറവ്​; കേരളത്തിലേക്ക്​ 40 കിലോ ബാഗേജും കുറഞ്ഞ നിരക്കുമായി വിമാനങ്ങള്‍

യാത്രക്കാര്‍ കുറവ്​; കേരളത്തിലേക്ക്​ 40 കിലോ ബാഗേജും കുറഞ്ഞ നിരക്കുമായി വിമാനങ്ങള്‍

സ്വന്തം ലേഖിക
ദുബൈ: യു.എ.ഇയില്‍ നിന്ന്​ ഇന്ത്യന്‍ യാത്രികരുടെ എണ്ണം കുറഞ്ഞതോടെ അധിക ബാഗേജും കുറഞ്ഞ നിരക്കും നല്‍കി വിമാനക്കമ്ബനികള്‍.

എയര്‍ ഇന്ത്യ എക്സ്​പ്രസ്​, സ്​പൈസ്​ജെറ്റ്​ ഉള്‍പെടെയുള്ള കമ്ബനികള്‍ 40 കിലോ ബാഗേജാണ്​ നല്‍കുന്നത്​. കൊച്ചി, കോഴിക്കോട്​, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളത്തിലേക്കും ഈ ഓഫര്‍ നല്‍കുന്നു.

എല്ലാ സര്‍വീസുകള്‍ക്കും ഇളവ്​ നല്‍കുന്നില്ലെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം സര്‍വീസുകളിലും ബാഗേജ്​ ഇളവുണ്ട്​. ഇതിന്​ പുറമെ, അധിക ബാഗേജിന്​ ഈടാക്കിയിരുന്ന നിരക്കിലും ഇളവ്​ വരുത്തിയിട്ടുണ്ട്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

50 ദിര്‍ഹം (1000 രൂപ) നല്‍കിയാല്‍ പത്ത്​ കിലോ കൂടി അധികമായി ഉള്‍പെടുത്താമെന്ന ഓഫറാണ്​ സ്​പൈസ്​ജെറ്റ്​ മുന്നോട്ടുവെക്കുന്നത്​. നേര​ത്തെ ഇത്​ 200 (4000 രൂപ) ദിര്‍ഹമായിരുന്നു. 25 ദിര്‍ഹം (500 രൂപ) നല്‍കിയാല്‍ അഞ്ച്​ കിലോ അധികമായി ഉള്‍പെടുത്താം.

യു.എ.ഇയില്‍ നിന്ന്​ കേരളത്തി​ലേക്ക്​ ടിക്കറ്റ്​ നിരക്കും വളരെ കുറവാണ്​. 300 ദിര്‍ഹം (6000 രൂപ) മുതല്‍ തുടങ്ങുന്നു നിരക്ക്​. സാധാരണ 600-700 ദിര്‍ഹമാണ്​ (12,000-14,000 രൂപ) ടിക്കറ്റ്​ നിരക്ക്​.

അതേസമയം, ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക്​ ഇപ്പോഴും നിരക്ക്​ കൂടുതലാണ്​. എക്സ്​പോ ഉള്‍പെടെയുള്ള മഹാമേളകള്‍ നടക്കുന്നതും സാധാരണ നില വീണ്ടെടുത്തതുമാണ്​ യു.എ.ഇയിലേക്ക്​ തിരക്ക്​ വര്‍ധിക്കാന്‍ കാരണം.