play-sharp-fill
കോട്ടയം മണിപ്പുഴയിൽ റോഡരികിലെ മീൻകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, ഫിഷറീസ് വകുപ്പിന്റേയും പരിശോധന; നൂറു കിലോയിലധികം പഴകിയ മീൻ പിടിച്ചെടുത്തു

കോട്ടയം മണിപ്പുഴയിൽ റോഡരികിലെ മീൻകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, ഫിഷറീസ് വകുപ്പിന്റേയും പരിശോധന; നൂറു കിലോയിലധികം പഴകിയ മീൻ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മണിപ്പുഴയിൽ റോഡരികിലെ മീൻകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, ഫിഷറീസ് വകുപ്പിന്റേയും പരിശോധന. നൂറു കിലോയിലധികം പഴകിയ മീൻ പിടിച്ചെടുത്തു.

പുലർച്ചെ അഞ്ചു മണിയോടെ ഭക്ഷ്യസുരക്ഷാ വകുപ്പും, ഫിഷറീസ് വകുപ്പും കോട്ടയം നഗരസഭയും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് പഴകിയ മീൻ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത മീനിന് മാസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.മണിപ്പുഴയിൽ റോഡരികിൽ പ്രവർത്തിക്കുന്ന രണ്ടു മീൻകടകളിൽ നിന്നാണ് പഴകിയ മീൻ പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സൂക്ഷിച്ചിരുന്ന ഈ മീൻ പഴകി പുഴുത്ത് തുടങ്ങിയിരുന്നു. ഓരോ ദിവസവും ഐസിട്ട് സുരക്ഷിതമാക്കിയാണ് മീൻ സൂക്ഷിച്ചിരുന്നത്.

ഇവിടെ നിന്നും മീൻ വാങ്ങിക്കഴിച്ച പലർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും നാട്ടുകാരിൽ ചിലർ പരാതിയും നൽകിയിരുന്നു. . ഈ സാഹചര്യത്തിലാണ് പുലർച്ചെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ പരിശോധന നടത്തിയത്