play-sharp-fill
കാഞ്ഞിരപ്പള്ളി കെ.എസ്.ഇ.ബി. ഇലക്‌ട്രിക്കല്‍ സബ്ഡിവിഷന്‍ ഓഫീസിനും സെക്ഷന്‍ ഓഫീസിനുമായി പുതുതായി നിര്‍മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം 25ന്

കാഞ്ഞിരപ്പള്ളി കെ.എസ്.ഇ.ബി. ഇലക്‌ട്രിക്കല്‍ സബ്ഡിവിഷന്‍ ഓഫീസിനും സെക്ഷന്‍ ഓഫീസിനുമായി പുതുതായി നിര്‍മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം 25ന്

സ്വന്തം ലേഖിക
കോട്ടയം: കാഞ്ഞിരപ്പള്ളി കെ.എസ്.ഇ.ബി. ഇലക്‌ട്രിക്കല്‍ സബ്ഡിവിഷന്‍ ഓഫീസിനും സെക്ഷന്‍ ഓഫീസിനുമായി പുതുതായി നിര്‍മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 25 (വെള്ളി) ഉച്ചയ്ക്ക് 12ന് വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.

ഇതോടനുബന്ധിച്ച്‌ കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടത്തുന്ന പൊതുസമ്മേളനത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.

കെ.എസ്.ഇ.ബി. ലിമിറ്റഡ് ഐ.ടി. ആന്‍ഡ് വിതരണ വിഭാഗം ഡയറക്ടര്‍ എസ്. രാജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, കെ.എസ്.ഇ.ബി. ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്‍. തങ്കപ്പന്‍ (കാഞ്ഞിരപ്പള്ളി), അഡ്വ. സി.ആര്‍. ശ്രീകുമാര്‍ (ചിറക്കടവ്), ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്തംഗങ്ങളായ മഞ്ചു മാത്യു, ആന്റണി മാര്‍ട്ടിന്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ഇ.ബി. ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക് സ്വാഗതവും ഡിസ്ട്രിബ്യൂഷന്‍ വിഭാഗം (ദക്ഷിണ മേഖല) ചീഫ് എന്‍ജിനീയര്‍ കെ.എസ്. ഡാണ്‍ നന്ദിയും പറയും.

കാഞ്ഞിരപ്പള്ളി 110 കെ.വി. സബ് സ്റ്റേഷന്‍ അങ്കണത്തില്‍ 72 ലക്ഷം രൂപ ചെലവഴിച്ചാണ് 226 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഇരുനില മന്ദിരം നിര്‍മിച്ചത്.