കിണർ ശുചീകരിക്കുവാനിറങ്ങിയ തൊഴിലാളി കാൽ വഴുതി 40 അടി താഴ്ചയിൽ വീണു; രക്ഷകരായത് കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ടീം
സ്വന്തം ലേഖിക
കോട്ടയം: കിണർ ശുചീകരിക്കുവാനിറങ്ങിയ തൊഴിലാളി കാൽ വഴുതി 40 അടി താഴ്ചയിൽ വീണു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോട് കൂടിയാണ് സംഭവം.
കുറവിലങ്ങാട് കോഴയിൽ സെബാസ്റ്റ്യൻ ചെന്നോലിയിൽ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് സംഭവം.
ശുചീകരിക്കുവാൻ ഇറങ്ങിയ കുഞ്ഞുമോൻ (52 ) എന്നയാളാണ് കാൽ വഴുതി വീണത്. കടുത്തുരുത്തി അഗ്നിരക്ഷാ സേനയെത്തി കരക്ക് കയറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചതിനെതുടർന്ന് രണ്ട് യൂണിറ്റ് എത്തി. നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ശ്രീനാഥിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളുടെ സഹായത്താൽ നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് അപകടത്തിൽ പെട്ടയാളെ കരക്കെത്തിച്ചത്.
നാട്ടുകാർ കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചതിനെതുടർന്ന് രണ്ട് യൂണിറ്റ് എത്തി. നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ശ്രീനാഥിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളുടെ സഹായത്താൽ നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് അപകടത്തിൽ പെട്ടയാളെ കരക്കെത്തിച്ചത്. തുടർന്ന് പ്രഥമശുശ്രൂഷ നൽകി സേനയുടെ തന്നെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.
അപകടത്തിൽ കുഞ്ഞുമോൻ്റ കാലുകൾക്ക് പൊട്ടലും തലയ്ക്കും ശരീരത്തിനും ചതവും സംഭവിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങൾക്ക് കടുത്തുരുത്തി സ്റ്റേഷൻ ഓഫീസർ സുവി കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരുടെ മേൽ നോട്ടത്തിലാണ് രക്ഷപ്രവർത്തനം നടന്നത്.