play-sharp-fill
ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി  കെ ടി ജലീൽ; അഭയ കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ രക്ഷിക്കാൻ സിറിയക് ജോസഫ് ശ്രമിച്ചെന്നും  കൃത്യമായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ടെന്നും കെ ടി ജലീൽ ആരോപിക്കുന്നു

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ടി ജലീൽ; അഭയ കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ രക്ഷിക്കാൻ സിറിയക് ജോസഫ് ശ്രമിച്ചെന്നും കൃത്യമായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ടെന്നും കെ ടി ജലീൽ ആരോപിക്കുന്നു

സ്വന്തം ലേഖിക
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുന്നയിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ. അഭയ കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ രക്ഷിക്കാൻ ബന്ധു കൂടിയായ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചുവെന്നും, അതിന് കൃത്യമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നുമാണ് കെ ടി ജലീൽ ആരോപിക്കുന്നത്.

നേരത്തേ തന്നെ അഭയ കേസിലെ പരാതിക്കാരൻ കൂടിയായിരുന്ന ജോമോൻ പുത്തൻ പുരയ്ക്കൽ ഈ ആരോപണമുന്നയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് അന്നേ വഴിവച്ചതാണ്. 13 വർഷമായി ജസ്റ്റിസ് സിറിയക് ജോസഫ് ഈ വിഷയത്തിൽ തുടരുന്ന മൗനം ഇപ്പോഴെങ്കിലും വെടിയണമെന്നും, എന്താണ് ഫാ. തോമസ് കോട്ടൂരുമായി ബന്ധമെന്ന് വെളിപ്പെടുത്തണമെന്നുമാണ് കെ ടി ജലീൽ നിയമസഭയുടെ മീഡിയ റൂമിൽ നടത്തിയ വാർർത്താസമ്മേളനത്തിൽ ആവശ്യപ്പെടുന്നത്. ഒന്നുകിൽ രാജി വയ്ക്കുക, അല്ലെങ്കിൽ തനിക്കെതിരെ നിയമനടപടിയെടുക്കുക, ഇതിലേതെങ്കിലുമൊന്ന് ചെയ്യണമെന്നും ജലീൽ ജസ്റ്റിസ് സിറിയക് ജോസഫിനെ വെല്ലുവിളിക്കുന്നു.

2008-ൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കേ, ജസ്റ്റിസ് സിറിയക് ജോസഫ് ബെംഗളുരുവിലെ നാർകോ അനാലിസിസ് ലാബിൽ എത്തിയെന്നും അദ്ദേഹവുമായി ഫാദർ കോട്ടൂരിന്‍റെ നാർകോ അനാലിസിസ് പരിശോധനയെക്കുറിച്ച് സംസാരിച്ചെന്നും ലാബിലെ അസിസ്റ്റന്‍റ് ഡോ. എസ് മാലിനി വ്യക്തമാക്കിയതായി അന്ന് സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇത് അന്ന് തന്നെ വലിയ വാർത്തയായതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ആരോപണമാണ് കെ ടി ജലീൽ ആവർത്തിക്കുന്നത്. ഫാദർ തോമസ് കോട്ടൂരിന്‍റെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്‍റെ ഭാര്യയുടെ സഹോദരിയെയാണ്. ഈ ബന്ധം മറച്ചുവച്ചുകൊണ്ട് സിറിയക് ജോസഫ്, 2008-ൽ ബെംഗളുരുവിലെ ഫോറൻസിക് ലാബിൽ മിന്നൽ സന്ദർശനം നടത്തി, വിവരങ്ങൾ തേടിയെന്നാണ് ആരോപണം. അന്ന് കർണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്.

ഇതുമായി ബന്ധപ്പെട്ട് അന്ന് അവിടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന ഡോ. എസ് മാലിനി, സിബിഐ അഡീഷണൽ എസ്പി നന്ദകുമാർ നായർക്ക് നൽകിയ മൊഴി ഇങ്ങനെ: ”കർണാടക ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് സിറിയക് ജോസഫല്ലാതെ മറ്റാരുമല്ല ബാഗ്ലൂർ എഫ്എസ്എല്ലിൽ ഞങ്ങളെ സന്ദർശിച്ചത്. കുറ്റക്കാരെന്ന് സംശയിക്കപ്പെട്ട മൂന്ന് പേർ ഉൾപ്പടെയുള്ളവരിൽ ഞാൻ നടത്തിയ നാർകോ അനാലിസിസിന്‍റെ വിവരങ്ങൾ അദ്ദേഹത്തിന് ഞാനന്ന് വിശദീകരിച്ചുകൊടുത്തിരുന്നു. ഇത് 30.06.2009-ന് ഞാൻ താങ്കൾക്ക് നൽകിയ മൊഴിയിലുണ്ട്’, എന്ന മൊഴിപ്പകർപ്പ് ജലീൽ നേരത്തേ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു.