play-sharp-fill
ദുബൈയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി; 48 മണിക്കൂറിനിടയിലെ ആര്‍ടി പിസിആര്‍ റിസൾട്ട് നെഗറ്റീവ് വേണമെന്ന നിബന്ധനയിൽ  മാറ്റമില്ല

ദുബൈയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി; 48 മണിക്കൂറിനിടയിലെ ആര്‍ടി പിസിആര്‍ റിസൾട്ട് നെഗറ്റീവ് വേണമെന്ന നിബന്ധനയിൽ മാറ്റമില്ല

സ്വന്തം ലേഖിക

ദുബൈ: ദുബൈയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

ഇന്ത്യ പാക്കിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ 48 മണിക്കൂറിനിടയിലെ ആര്‍ടി പിസിആര്‍ റിസൾട്ട് നെഗറ്റീവ് വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല. ദുബൈയിൽ എത്തിയാലും വിമാനത്താവളത്തിൽ വച്ച് കൊവിഡ് പരിശോധന ഉണ്ടാകും.

നെഗറ്റീവ് റിസൾട്ട് വരുന്നത് വരെ കൊറന്റൈൻ ഇരിക്കണം എന്നാണ് ദുബൈയ് എയർപോർട്ട് അതോറിറ്റി യുടെ സർക്കുലർ പറയുന്നത്. അതേസമയം അബുദാബി ഷാർജ അടക്കം യുഎഇയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് റാപിഡ് പിസിആര്‍ ഇപ്പോഴും ആവശ്യമാണ്.