സ്കൂട്ടറിന് പിന്നിൽ ബൈക്കിടിച്ച് എഎസ്ഐ മരിച്ചു
സ്വന്തം ലേഖിക
കൊട്ടാരക്കര: സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഎസ്ഐ മരിച്ചു.
പൂയപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ കൊട്ടാരക്കര വാളകം പൊലിക്കോട്ട് രത്നവിലാസത്തില്‍ ഗോപാലകൃഷ്ണപിള്ള (48) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെറ്റിഷന്‍ സ്ക്വാഡംഗമായിരുന്ന ഗോപാലകൃഷ്ണപിള്ള ഉമ്മന്നൂരില്‍ പരാതി അന്വേഷിക്കാന്‍ പോയി വരവേ ചെപ്ര മത്തായി മുക്കിന് സമീപം വെച്ച് സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരിച്ചു.
പരേതനായ ദാമോദരന്‍ പിള്ളയുടെയും ഓമനയമ്മയുടെയും മകനായ ഗോപാലകൃഷ്ണണ പിള്ള രണ്ട് വര്‍ഷമായി പൂയപ്പള്ളിയില്‍ ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ കൊട്ടാരക്കര, അഞ്ചല്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
ഇടിച്ച ബൈക്ക് യാത്രികനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകുന്നേരം 4.30ന് പൂയപ്പള്ളി സ്റ്റേഷനിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുശേഷം അഞ്ചോടെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തി.
ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വന്‍ ജനാവലി ചടങ്ങുകളില്‍ സംബന്ധിച്ചു. തേവന്നൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക മഞ്ജുളയാണ് ഭാര്യ. മക്കള്‍: അഭിനന്ദ്, അഭിദേവ്.