കാറുകളില്‍ കടത്തിയ 225 കിലോ കഞ്ചാവ് പിടികൂടിയ കേസ്: ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
സ്വന്തം ലേഖിക
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍.
അടൂര്‍ സ്വദേശി ഷമീര്‍ (കാട്ടാളന്‍ ഷമീര്‍ -38) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ ഷമീര്‍ എന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്കമാലി കറുകുറ്റിയില്‍ നിന്നും കഞ്ചാവ് പിടികൂടിയ കേസിലാണ് ഇയാളെ പോലീസ് തിരഞ്ഞിരുന്നത്. ഒളിവിലായിരുന്ന ഇയാളെ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പുനലൂരില്‍ നിന്നും സാഹസികമായാണ് പിടികൂടിയത്.
ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ആറായി. കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നത് ഇയാളാണ്. അടൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ കഞ്ചാവിന്റെ വിതരണവുമുണ്ട്.
2021 നവംബര്‍ 8നാണ് ആന്ധ്രയിലെ പഡേരുവില്‍ നിന്നും രണ്ട് കാറുകളില്‍ കടത്തിയ 225 കിലോ കഞ്ചാവ് കറുകുറ്റിയില്‍ വച്ച് ഡാന്‍സാഫ് ടീമും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്.
കേസിലെ മറ്റ് പ്രതികളായ അനസ്, ഫൈസല്‍, വര്‍ഷ, മുനീര്‍, അബു താഹിര്‍ എന്നിവരെ നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു.