കുറവിലങ്ങാട് മോനിപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു; ഒരാൾക്ക് പരിക്ക്
സ്വന്തം ലേഖിക
കോട്ടയം: കുറവിലങ്ങാട് മോനിപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.
പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ടോറസ് ലോറി ഡ്രൈവർ കുറവിലങ്ങാട് സ്വദേശി സോമനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം മടങ്ങിയെത്തുകയായിരുന്നു അടൂർ സ്വദേശികൾ.
കുറവിലങ്ങാട് മോനിപ്പള്ളിയിൽ ഷാപ്പിന് സമീപത്ത് വച്ച് എതിർ ദിശയിൽ നിന്നും ലോഡുമായി എത്തിയ ടോറസ് ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ ഇടിച്ച ശേഷം വെട്ടിച്ചുമാറ്റിയ ടോറസ് ലോറി സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.
കാറിനുള്ളിൽ കുടുങ്ങിക്കിടന്ന രണ്ട് പേരെയും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന്
കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.