play-sharp-fill
ഇടുക്കി സ്വദേശിനിക്ക് കാനഡ സര്‍ക്കാരിന്റെ ആദരവ് ;വിവിധ രാജ്യങ്ങളില്‍ നിന്നെത്തി കാനഡ ആല്‍ബര്‍ട്ട സ്റ്റേറ്റില്‍ ഏറ്റവും നന്നായി ജോലി ചെയ്യുന്ന 30 പേരെ തിരഞ്ഞെടുത്ത് പാരിതോഷികം നല്‍കി ആദരിക്കാറുണ്ട്

ഇടുക്കി സ്വദേശിനിക്ക് കാനഡ സര്‍ക്കാരിന്റെ ആദരവ് ;വിവിധ രാജ്യങ്ങളില്‍ നിന്നെത്തി കാനഡ ആല്‍ബര്‍ട്ട സ്റ്റേറ്റില്‍ ഏറ്റവും നന്നായി ജോലി ചെയ്യുന്ന 30 പേരെ തിരഞ്ഞെടുത്ത് പാരിതോഷികം നല്‍കി ആദരിക്കാറുണ്ട്

സ്വന്തം ലേഖിക
ചെറുതോണി: ഇടുക്കി സ്വദേശിനി ഷാരോണിന് കാനഡ സര്‍ക്കാരിന്റെ ആദരവ്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തി കാനഡ ആല്‍ബര്‍ട്ട സ്റ്റേറ്റില്‍ ഏറ്റവും നന്നായി ജോലി ചെയ്യുന്ന 30 പേരെ തിരഞ്ഞെടുത്ത് പാരിതോഷികം നല്‍കി ആദരിക്കാറുണ്ട്.

ഇതില്‍ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ഷാരോണ്‍ പനക്കല്‍.

ചേലച്ചുവട് സ്വദേശികളായ റിട്ടയര്‍ അദ്ധ്യാപക ദമ്ബതികളായ പനക്കല്‍ സണ്ണിയുടെയും ലിസിയുടെയും മൂന്നു മക്കളില്‍ മൂത്ത മകളാണ് ഷാരോണ്‍. ചേലച്ചുവട്, ചുരുളി കുളമാവ് നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് ഡിഗ്രിയും ഇംഗ്ലണ്ടില്‍ നിന്ന് പി.ജിയും നേടി. കഴിഞ്ഞ മൂന്നു വര്‍ഷമായി കാനഡയില്‍ മീഡിയ ഓഫീസറാണ്. കാനഡ പ്രധാനമന്ത്രി കത്തു വഴി ഷാരോണിനെ അഭിനന്ദിച്ചു. ഈ മാസം 28ന് ഷാരോണ്‍ നാട്ടിലെത്തും.