play-sharp-fill
23 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്; വൈകുന്നേരം വരെ ക്ലാസ്;  സ്കൂളുകളിലെത്തുക 47 ലക്ഷം വിദ്യാര്‍ത്ഥികൾ

23 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്; വൈകുന്നേരം വരെ ക്ലാസ്; സ്കൂളുകളിലെത്തുക 47 ലക്ഷം വിദ്യാര്‍ത്ഥികൾ

സ്വന്തം ലേഖിക

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള 23 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് മുതല്‍ പൂര്‍ണ്ണതോതില്‍ ക്ലാസുകൾ തുടങ്ങും.

47 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്കൂളുകളിലേക്കെത്തുന്നത്. ഒന്നാം ക്ലാസ് മുതൽ പത്ത് വരെയുള്ള 38 ലക്ഷത്തോളം വിദ്യാർത്ഥികളും പ്ലസ് വൺ, പ്ലസ് ടു വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറുപത്തി അയ്യായിരത്തോളം വിദ്യാർത്ഥികളുമാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിഫോമും ഹാജറും നിര്‍ബന്ധമല്ല. സിബിഎസ്‌ഇ സ്കൂളുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം.

സ്കൂളുകളിലേക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠനം തുടരും. ഒന്ന് മുതല്‍ 9ആം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച്‌ വരെ ക്ലാസുകളുണ്ടാകും.

ഏപ്രിലിലായിരിക്കും വാര്‍ഷിക പരീക്ഷ. 10,12 ക്ലാസുകള്‍ ഈ മാസം അവസാനത്തോടെ തീര്‍ക്കും. പിന്നീട് റിവിഷനുള്ള സമയം നല്‍കി മോഡല്‍ പരീക്ഷ നടത്തും.

കൊറോണ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും സ്‌കൂളുകൾ പ്രവർത്തിക്കുക. വൈറസ് വ്യാപനത്തെ തുടർന്ന് രണ്ടര വർഷത്തോളമായി അടഞ്ഞുകിടക്കുകയാണ് സംസ്ഥാനത്തെ സ്‌കൂളുകൾ.

പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകൾ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നത്.