play-sharp-fill
രാമപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ റോഡിലൂടെ നടന്ന് പോകുമ്പോൾ പൂവാലന്‍മാര്‍ ഇവരെ ശല്യപ്പെടുത്തുന്നതായി പരാതി; എസ്.ഐ മഫ്തിയിലിറങ്ങി, പൂവലാന്‍മാര്‍ ഓടിയൊളിച്ചു

രാമപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ റോഡിലൂടെ നടന്ന് പോകുമ്പോൾ പൂവാലന്‍മാര്‍ ഇവരെ ശല്യപ്പെടുത്തുന്നതായി പരാതി; എസ്.ഐ മഫ്തിയിലിറങ്ങി, പൂവലാന്‍മാര്‍ ഓടിയൊളിച്ചു

സ്വന്തം ലേഖിക
രാമപുരം: രാമപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ റോഡിലൂടെ നടന്ന് പോകുമ്പോൾ പൂവാലന്‍മാര്‍ ഇവരെ ശല്യപ്പെടുത്തുന്നതായി പരാതി.

പരാതിയെ തുടർന്ന് ബൈക്കിലും മറ്റും എത്തുന്ന പൂവാലന്മാരെ പിടിക്കാനായി എസ്.ഐ മഫ്തിയില്‍ കുട്ടികള്‍ക്കൊപ്പം നടക്കാനിറങ്ങി. ഒടുവില്‍ പൂവലാന്‍മാര്‍ ഓടിയൊളിച്ചു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ വഴിയില്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീലം കാണിച്ചത് ഉള്‍പ്പെടെ സംഭവങ്ങളുമുണ്ടായി. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ രാമപുരം പൊലീസിനെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം എസ്.ഐ. പി.എസ്. അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് ചില ബൈക്ക് നമ്ബറുകളും മറ്റും ലഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ക്കൂടി പരിശോധിച്ച്‌ കുറ്റവാളികളെ പിടികൂടി പോക്‌സോ കേസില്‍ ഉള്‍പ്പെടുത്താനാണ് പൊലീസിന്റെ നീക്കം.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും നടന്നുപോകുന്ന സന്ദര്‍ഭത്തിലാണ് ശല്യം ഏറിയിരിക്കുന്നതെന്ന് വ്യക്തമായതോടെ എസ്.ഐ. അരുണ്‍കുമാര്‍ പൊലീസ് യൂണിഫോം അഴിച്ചുവെച്ച്‌ മഫ്തിയില്‍ കുട്ടികള്‍ക്കൊപ്പം അവരറിയാതെ നടക്കാന്‍ തുടങ്ങി.

കഴിഞ്ഞ മൂന്ന് ദിവസവും രാവിലെയും വൈകിട്ടും സ്‌കൂള്‍ കുട്ടികള്‍ പോകുന്ന സമയത്ത് ഒന്നര കിലോമീറ്ററോളം ദൂരം എസ്.ഐ കുട്ടികള്‍ക്കൊപ്പം റോഡിലൂടെ നടന്നു.

രണ്ട് ദിവസം പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിന്റെ പടിക്കല്‍വരെ സംരക്ഷണമൊരുക്കി കാല്‍നടയായി എസ്.ഐ ഒപ്പമുണ്ടായിരുന്നു.

പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ്, രാമപുരം സി.ഐ കെ.എന്‍. രാജേഷ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് എസ്.ഐ. ഒറ്റയ്ക്ക് മഫ്തിയില്‍ കുട്ടികള്‍ക്ക് അകമ്ബടി പോയത്.