play-sharp-fill
നാല്‍പതോളം തൊഴിലാളികളുടെ അധ്വാനം; വെങ്കലത്തില്‍ തീര്‍ത്ത രണ്ട് ടണ്‍ ഭാരമുള്ള ഭീമന്‍ വാര്‍പ്പ് ഇനി ഗുരുവായൂരപ്പന് സ്വന്തം

നാല്‍പതോളം തൊഴിലാളികളുടെ അധ്വാനം; വെങ്കലത്തില്‍ തീര്‍ത്ത രണ്ട് ടണ്‍ ഭാരമുള്ള ഭീമന്‍ വാര്‍പ്പ് ഇനി ഗുരുവായൂരപ്പന് സ്വന്തം

സ്വന്തം ലേഖിക

തൃശ്ശൂര്‍: വെങ്കലത്തില്‍ നിര്‍മ്മിച്ച രണ്ട് ടണ്‍ ഭാരമുള്ള ഭീമന്‍ വാര്‍പ്പ് ഇനി ഗുരുവായൂരപ്പന് സ്വന്തം.

വെങ്കല പാത്ര നിര്‍മ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറില്‍ നിര്‍മ്മിച്ച വാര്‍പ്പാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് സ്വദേശി കെ കെ പരമേശ്വരന്‍ നമ്പൂതിരിയുടെ കുടുംബമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി നാല് കാതുള്ള ഭീമന്‍ വാര്‍പ്പ് സമര്‍പ്പിച്ചത്.

ഇതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യം തയ്യാറാക്കാനും ഈ വാര്‍പ്പ് ഉപയോഗിക്കും. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് വാര്‍പ്പ് ക്ഷേത്രത്തിന് സമര്‍പ്പിച്ചത്.

ഞായറാഴ്ച രാവിലെ ശീവേലിക്ക് ശേഷം ദേവസ്വം ഭരണ സമിതി അംഗവും ക്ഷേത്രം തന്ത്രിയുമായ പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു പൂജ.

രണ്ട് ടണ്‍ ഭാരമുള്ള വാര്‍പ്പിന് പതിനേഴര അടി വ്യാസവുമുണ്ട്. ആയിരം ലിറ്റര്‍ പായസം ഈ വാര്‍പ്പില്‍ തയ്യാറാക്കാനാവും.

പൂര്‍ണമായും വെങ്കലത്തിലാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. മാന്നാര്‍ പരുമല കാട്ടുമ്പുറത്ത് അനന്തന്‍ ആചാരി, മകന്‍ അനന്തു ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് വാര്‍പ്പ് നിര്‍മ്മിച്ചത്.

മൂന്ന് മാസത്തോളം സമയമെടുത്താണ് ഇത് നിര്‍മ്മിച്ചത്. നാല്‍പതോളം തൊഴിലാളികളുടെ അധ്വാനവും ഇതിന് പിന്നിലുണ്ട്.