play-sharp-fill
ട്രാഫിക് നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴ; ഇരുചക്രവാഹന യാത്രയ്ക്ക് കുട്ടികള്‍ക്ക് ഹെല്‍മറ്റും,സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധം; നിയന്ത്രണങ്ങൾ കര്‍ശനമാക്കി കേന്ദ്രം

ട്രാഫിക് നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴ; ഇരുചക്രവാഹന യാത്രയ്ക്ക് കുട്ടികള്‍ക്ക് ഹെല്‍മറ്റും,സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധം; നിയന്ത്രണങ്ങൾ കര്‍ശനമാക്കി കേന്ദ്രം

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധമാക്കി കേന്ദ്രം


കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത് .

പുതിയ ട്രാഫിക് നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഷനും ലഭിക്കും.1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തി.വണ്ടി ഓടിക്കുന്ന ആളുമായി കുട്ടിയെ ബന്ധിപ്പിക്കുന്ന ബെല്‍റ്റിന് ബിഐഎസ് നിലവാരം നിര്‍ബന്ധമാണ്.

ഇത് വാട്ടര്‍ പ്രൂഫും പെട്ടെന്ന് കേട് വരാന്‍ പാടില്ലാത്തതുമാവണം. നൈലോണ്‍ കുഷ്യന്‍ വേണം. 2021 ഒക്ടോബര്‍ 25ന് ഇതിന്റെ കരട് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതുവഴി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയ ശേഷമാണ് ഇപ്പോള്‍ അന്തിമ ഉത്തരവിറക്കിയത്.