play-sharp-fill
ചങ്ങനാശേരി കുറിച്ചി സ്വദേശിയെ കപ്പലിൽ വച്ച് കാണാതായ സംഭവം; ജ​​സ്റ്റി​​ന്‍ കു​​രു​​വി​​ള​​യെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ന്‍റെ അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​മിക്കുന്നു ;ആ​​ഫ്രി​​ക്ക​​യി​​ലെ ഇ​​ന്ത്യ​​ന്‍ ഹൈ​​ക്ക​മ്മീ​​ഷ​​ണ​​ര്‍

ചങ്ങനാശേരി കുറിച്ചി സ്വദേശിയെ കപ്പലിൽ വച്ച് കാണാതായ സംഭവം; ജ​​സ്റ്റി​​ന്‍ കു​​രു​​വി​​ള​​യെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ന്‍റെ അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​മിക്കുന്നു ;ആ​​ഫ്രി​​ക്ക​​യി​​ലെ ഇ​​ന്ത്യ​​ന്‍ ഹൈ​​ക്ക​മ്മീ​​ഷ​​ണ​​ര്‍

സ്വന്തം ലേഖകൻ

ച​​ങ്ങ​​നാ​​ശേ​​രി: സൗ​​ത്ത് ആ​​ഫ്രി​​ക്ക​​യി​​ല്‍ കാ​​ണാ​​താ​​യ ക​​പ്പ​​ല്‍ ജീ​​വ​​ന​​ക്കാ​ര​ന്‍ കു​​റി​​ച്ചി സ്വ​​ദേ​​ശി ജ​​സ്റ്റി​​ന്‍ കു​​രു​​വി​​ള​​യെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ന്‍റെ അ​​ന്വേ​​ഷ​​ണ പു​​രോ​​ഗമിക്കുന്നതായി ആ​​ഫ്രി​​ക്ക​​യി​​ലെ ഇ​​ന്ത്യ​​ന്‍ ഹൈ​​ക്ക​മ്മീ​​ഷ​​ണ​​ര്‍ ജ​​യ​​ദീ​​പ് സ​​ര്‍​​ക്കാ​​ര്‍ കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​പി​യെ ​അ​​റി​​യി​​ച്ചു. കത്തിലൂടെയാണ് വിവരങ്ങൾ ഹൈക്കമ്മീഷണർ എം പിയെ അറിയിച്ചിരിക്കുന്നത്.


സൗ​​ത്ത് അ​​ഫ്രി​​ക്ക​​ന്‍ പോ​​ലീ​​സ് അ​​ധി​​കാ​​രി​​ക​​ളെ​​യും ജ​​സ്റ്റി​​ന്‍ ജോ​​ലി​​ചെ​​യ്തി​​രു​​ന്ന സ്ട്രീം ​​അറ്റ്‌ലാന്‍റി​​ക് എ​​ന്ന ക​​പ്പ​​ലി​​ന്‍റെ ഹാ​​ന്‍​​ഡ്‌​ലിം​​ഗ് ഏ​​ജ​​ന്‍റ് ഡ​​യ​​മ​​ണ്ട് ഷി​​പ്പ് മാ​​നേ​​ജ്മെ​​ന്‍റ് ക​​ന്പ​​നി​​യെ​​യും സൗ​​ത്ത് ആ​​ഫ്രി​​ക്ക​​ന്‍ മാ​​രി​​ടൈം സേ​​ഫ്റ്റി അ​​ഥോ​​റി​​റ്റി​​യേ​​യും ജ​​സ്റ്റി​​നെ ക​​ണ്ടെ​​ത്താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ള്‍​​ക്കാ​​യി ബ​​ന്ധ​പ്പെ​​ട്ട​​താ​​യി​​ല്‍ ക​​ത്തി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

58 മ​​ണി​​ക്കൂ​​റോ​​ളം തി​​ര​​ച്ചി​​ല്‍ ന​​ട​​ത്തി​​യ​ശേ​​ഷം ന​​ട​​പ​​ടി​​ക​​ള്‍ നി​​ര്‍​​ത്തി​​വ​​ച്ചതാ​​യും കേ​​സ് അ​​വ​​സാ​​നി​​പ്പി​​ച്ച​​താ​​യും സൗ​​ത്ത് ആ​​ഫ്രി​​ക്ക​​ന്‍ മാ​​രി​​ടൈം സേ​​ഫ്റ്റി അ​​ഥോ​റി​​റ്റി ഇ​​ന്ത്യ​​ന്‍ ഹൈ​​ക്ക​​മീ​​ഷ​​നെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഇ​​നി ജ​​സ്റ്റി​​ന്‍ കു​​രു​​വി​​ള​​യെ ക​​ണ്ടെ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ള്‍ മ​​ങ്ങി​​യെ​​ന്ന് അ​​ഥോ​​റി​​റ്റി അ​​റി​​യി​​ച്ച​​താ​​യും ക​​മ്മീ​​ഷ​​ണ​​ര്‍ ക​​ത്തി​​ല്‍ പറയുന്നു.

ജ​​സ്റ്റി​​ന്‍ ജോ​​ലി ചെ​​യ്തി​​രു​​ന്ന ക​​പ്പ​​ല്‍ ഇ​​പ്പോ​​ള്‍ അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കാ​​ണു നീ​​ങ്ങു​​ന്ന​​തെ​​ന്നും അ​​തി​​നാ​​ല്‍ ത​​ന്നെ അ​​മേ​​രി​​ക്ക​​യി​​ലെ ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യെ ജ​​സ്റ്റി​​ന്‍ കു​​രു​​വി​​ള​​യെ സം​​ബ​​ന്ധി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും സൗ​​ത്ത് ആ​​ഫ്രി​​ക്ക​​ന്‍ ഹൈ​​ക്ക​​മ്മീ​​ഷ​​ന്‍ കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​പി​യെ ​അ​​റി​​യി​​ച്ചു.

വി​​ഷ​​യം അ​​റി​​ഞ്ഞ​​യു​​ട​​നെ കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ഡോ.​​എ​​സ്. ജ​​യ​​ശ​​ങ്ക​​റി​​ന് ക​​ത്ത് ന​​ല്‍​​കു​​ക​​യും കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​നെ പാ​​ര്‍​​ല​​മെ​​ന്‍റി​​ല്‍ മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ലെ​ത്തി നേ​​രി​​ട്ടു ക​ണ്ട് ജ​​സ്റ്റി​​നെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.