play-sharp-fill
കേരളത്തിന് വമ്പൻ  സമ്മാനവുമായി എം എ യൂസഫലി; സംസ്ഥാനത്ത് ഫുഡ് പാര്‍ക് സ്ഥാപിക്കാന്‍ ലുലു ഗ്രൂപ് 400 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപനം

കേരളത്തിന് വമ്പൻ സമ്മാനവുമായി എം എ യൂസഫലി; സംസ്ഥാനത്ത് ഫുഡ് പാര്‍ക് സ്ഥാപിക്കാന്‍ ലുലു ഗ്രൂപ് 400 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപനം

സ്വന്തം ലേഖിക
ന്യൂഡല്‍ഹി: കേരളത്തിന് വമ്ബന്‍ സമ്മാനവുമായി എം എ യൂസഫലി. സംസ്ഥാനത്ത് ഫുഡ് പാര്‍ക് സ്ഥാപിക്കാന്‍ 400 കോടി രൂപ നിക്ഷേപിക്കുമെന്ന് യുഎഇ ആസ്ഥാനമായുള്ള റീടെയില്‍ സ്ഥാപനമായ ലുലു ഗ്രൂപ് അറിയിച്ചു.

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഭക്ഷ്യമേഖലാ പ്രദര്‍ശനമായ ഗള്‍ഫുഡ് 22ല്‍ ചെയര്‍മാന്‍ യൂസഫലി എം എയാണ് ഇക്കാര്യം അറിയിച്ചത്.


ഇന്‍ഡ്യയില്‍ സ്വന്തം ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ കളമശേരിയില്‍ അത്യാധുനിക ഫുഡ് പാര്‍ക് സ്ഥാപിക്കുന്നതിന് 400 കോടി രൂപ ലുലു നിക്ഷേപിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോയിഡ, ശ്രീനഗര്‍, കൊച്ചി എന്നിവിടങ്ങളില്‍ അടുത്തിടെ നടത്തിയ 1,100 കോടി രൂപയുടെ നിക്ഷേപത്തേക്കാള്‍ കൂടുതലാണിത്.

കേരളത്തിലെ ഏറ്റവും വലിയ ഷോപിംഗ് മാള്‍ അടുത്തിടെ ലുലു ഗ്രൂപ് തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. അതിനുശേഷമാണ് പുതിയ വമ്ബന്‍ പ്രഖ്യാപനം വന്നിരിക്കുന്നത്.