play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ജില്ലയിൽ ഫെബ്രുവരി 16 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ ഓൾഡ് പൊലീസ് സ്റ്റേഷൻ മൈതാനം പുളിമുട് ജംഗ്‌ഷൻ, ഓഫീസ്, ഗുരുമന്ദിരം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ വൈദ്യൻ പടി, ദിവാൻ പൈപ്പ്, കൊലേട്ട്, തൊണ്ണംകുഴി ട്രാൻസ്‌ഫോർമറുകളിൽ ഒൻപത് മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടൂർ, കുട്ടോപുറം, തൊടുക, ശാസ്താംകൽ, പാലത്തുരുത്ത്, പുളിക്കൽ, പുളിങ്കലാ, തേനാകര എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ സെക്ഷൻ പരിധിയിൽ മുല്ലശ്ശേരി,ഇല്ലിമൂട്, തൂമ്പുങ്കൽ, നടക്കപാടം, കുര്യച്ചൻ പടി, ചൂർനോലി,. കുരിശുംമൂട്,ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന സിന്ധ്യ, പൈക നോർത്ത്,പൈക ടൗൺ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാറാട്ടുകുളം , പി പി ജോസ് റോഡ് , തനുജ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും ആദിത്യ ടവർ , സെൻട്രൽ ജംഗക്ഷൻ ,നിത്യ മാർക്കറ്റ് , ശ്രീ ശങ്കര , എസ്.എം സിൽക്സ് , പൊലീസ് ക്വാർട്ടേഴ്സ് , വെയർ ഹൗസ് , വാഴപ്പള്ളി അമ്പലം , മഞ്ചാടിക്കര , മലേപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരു മാൻ കാവ്, വള്ളോന്തറ പ്രദേശങ്ങളിൽ ഒൻപത് മുതൽ 5 വരെ വൈദ്യുതി മുടങ്ങും.