play-sharp-fill
ക്വാഷന്‍ ഡിപ്പോസിറ്റായി കെട്ടിവെച്ച തുക തിരികെ ലഭിക്കുന്നതിന്  കൈക്കൂലിയായി ആവശ്യപ്പെട്ടത് 10,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍

ക്വാഷന്‍ ഡിപ്പോസിറ്റായി കെട്ടിവെച്ച തുക തിരികെ ലഭിക്കുന്നതിന് കൈക്കൂലിയായി ആവശ്യപ്പെട്ടത് 10,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍

സ്വന്തം ലേഖിക

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.


എരഞ്ഞിപ്പാലം സരോവരം വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ ഇ.ടി. സുനില്‍കുമാറാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമൃത് പ്രോജക്‌ട് നാല് പദ്ധതിയുടെ കരാറുകാരനായ വി. രാജീവിന് ക്വാഷന്‍ ഡിപ്പോസിറ്റായി കെട്ടിവെച്ച തുക തിരികെ ലഭിക്കുന്നതിനാണ് ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടത്. കരാറിന്‍റെ ഭാഗമായി രാജീവ് ഏഴ് ലക്ഷം രൂപ ക്വാഷന്‍ ഡിപ്പോസിറ്റായി കെട്ടിവെച്ചിരുന്നു.

പ്രവൃത്തി പൂര്‍ത്തിയാക്കി ഗ്യാരന്‍റി പിരീഡ് 2021 ഒക്ടോബറില്‍ കഴിഞ്ഞിതിന് പിന്നാലെ തുക മടക്കി ലഭിക്കുന്നതിനായി രാജീവ് സരോവരം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ അപേക്ഷ നല്‍കി. നിരവധി തവണ അസി. എഞ്ചിനീയറെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

വീണ്ടും അസി. എഞ്ചിനീയറെ സമീപിച്ച രാജീവിനോട് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് രാജീവ് വിവരം കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനില്‍ കുമാറിനെ അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ഓഫീസില്‍ വെച്ച്‌ സുനില്‍കുമാറിന് പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.