play-sharp-fill
ഈരാറ്റുപേട്ട കളത്തൂക്കടവിൽ തെങ്ങ് ശരീരത്തിൽ  വീണ് യുവാവ് മരിച്ചു

ഈരാറ്റുപേട്ട കളത്തൂക്കടവിൽ തെങ്ങ് ശരീരത്തിൽ വീണ് യുവാവ് മരിച്ചു

സ്വന്തം ലേഖിക

ഈരാറ്റുപേട്ട: മരം മുറിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞ് ദേഹത്ത് വീണ് യുവാവ് മരിച്ചു.


ഈരാറ്റുപേട്ട കളത്തൂക്കടവ് ഒഴാക്കൽ ജോയിയുടെ മകൻ ജോൺസൺ (25) ആണ് മരിച്ചത്. മേലുകാവ് പള്ളിയ്ക്ക് സമീപം റബർ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിക്കപ്പ് ഉപയോഗിച്ച് മരം കെട്ടിവലിച്ച് മറിക്കുന്നതിനിടെ റബർ തെങ്ങിന് മുകളിലേയ്ക്ക് പതി ക്കുകയായിരുന്നു. ഒടിഞ്ഞ തെങ്ങ് ജോൺസന്റെ ശരീരത്തിലേയ്ക്കാണ് പതിച്ചത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.