play-sharp-fill
കൈക്കൂലി ആവശ്യപ്പെട്ട് എം ജി യൂണിവേഴ്സിറ്റിയിലെ എൽസി തടഞ്ഞ് വച്ചിരുന്ന എം.ബിഎ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ കൈമാറി; വിദ്യാർത്ഥിനിയുടെ ബന്ധു വിജിലൻസ് ഓഫീസിലെത്തി  സർട്ടിഫിക്കറ്റുകൾ കൈപറ്റി

കൈക്കൂലി ആവശ്യപ്പെട്ട് എം ജി യൂണിവേഴ്സിറ്റിയിലെ എൽസി തടഞ്ഞ് വച്ചിരുന്ന എം.ബിഎ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ കൈമാറി; വിദ്യാർത്ഥിനിയുടെ ബന്ധു വിജിലൻസ് ഓഫീസിലെത്തി സർട്ടിഫിക്കറ്റുകൾ കൈപറ്റി

സ്വന്തം ലേഖകൻ
കോട്ടയം: കൈക്കൂലി ആവശ്യപ്പെട്ട് എം ജി യൂണിവേഴ്സിറ്റിയിലെ കൈക്കൂലിക്കാരി എൽസി തടഞ്ഞുവച്ചിരുന്ന എം.ബി.എ സർട്ടിഫിക്കറ്റുകൾ വിജിലൻസ് ഓഫിസിൽ വച്ച് ഉദ്യോ​ഗസ്ഥർ വിദ്യാർത്ഥിനിയു‌ടെ ബന്ധുവിന് കൈമാറി.

പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകളാണ് വിജിലൻസ് ഡിവൈ.എസ്.പി ഏ.കെ. വിശ്വനാഥനിൽ നിന്നും വിദ്യാർത്ഥിനിയുടെ ബന്ധു ഏറ്റുവാങ്ങിയത്.


പരാതിക്കാരിയ്ക്ക് അടിയന്തരമായി സർട്ടിഫിക്കറ്റ് നൽകണമെന്ന് വിജിലൻസ് സംഘം ആവശ്യപ്പെട്ടതിനെ തുടർന്ന് എം.ജി സർവകലാശാല സർട്ടിഫിക്കറ്റുകൾ കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയുടെ സർട്ടിഫിക്കറ്റുകൾ യൂണിവേഴ്‌സിറ്റിയിലെത്തി വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. കുട്ടി വിജയിച്ചതായി ഉറപ്പാക്കിയ വിജിലൻസ്, സർട്ടിഫിക്കറ്റുകൾ യൂണിവേഴ്‌സിറ്റിയിൽനിന്നും വാങ്ങി നൽകുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ബന്ധുക്കൾക്കു സർട്ടിഫിക്കറ്റ് കൈമാറിയത്.

എൽസി അറസ്റ്റിലായി മൂന്നാം ദിവസം തന്നെ യൂണിവേഴ്‌സിറ്റിയിൽ നിന്നും സർട്ടിഫിക്കറ്റുകൾ കൈമാറിയിരുന്നു. എന്നാൽ, വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ എത്താൻ വൈകിയതിനാലാണ് സർട്ടിഫിക്കറ്റ് വിതരണവും വൈകിയത്.