play-sharp-fill
പത്തനംതിട്ട കടപ്ര പഞ്ചായത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ; ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്  ആലപ്പുഴ സ്വദേശിയിൽ നിന്ന് 25000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് അറസ്റ്റ്

പത്തനംതിട്ട കടപ്ര പഞ്ചായത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ; ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയിൽ നിന്ന് 25000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് അറസ്റ്റ്

സ്വന്തം ലേഖകൻ
പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ.

ആലപ്പുഴ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.


കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാർ 25000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് അറസ്റ്റ്.

വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.