play-sharp-fill
മുറ്റം നിറയെ കൃഷിപാഠം; പ​ഠ​ന​ത്തോ​ടൊ​പ്പം  വി​ജ​യ​ക​ര​മാ​യി കൃ​ഷി ചെയ്ത് രാ​ജ​കു​മാ​രി ഗ​വ.​വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വിദ്യാർത്ഥികൾ

മുറ്റം നിറയെ കൃഷിപാഠം; പ​ഠ​ന​ത്തോ​ടൊ​പ്പം വി​ജ​യ​ക​ര​മാ​യി കൃ​ഷി ചെയ്ത് രാ​ജ​കു​മാ​രി ഗ​വ.​വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വിദ്യാർത്ഥികൾ

സ്വന്തം ലേഖിക
അ​ടി​മാ​ലി: പ​ഠ​ന​ത്തോ​ടൊ​പ്പം വി​ജ​യ​ക​ര​മാ​യി കൃ​ഷി ചെയ്ത് രാ​ജ​കു​മാ​രി ഗ​വ.​വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വിദ്യാർത്ഥികൾ.

മു​റ്റ​മാ​കെ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​കൊ​ണ്ട് സ​മൃ​ദ്ധ​മാ​ണ് ​വി​ദ്യാ​ല​യം. പ​ഠ​ന​ത്തെ ഒ​ട്ടും ബാ​ധി​ക്കാ​ത്ത കാ​ര്‍ഷി​ക​സ്വ​പ്ന​ത്തി​ന്റെ സാ​ക്ഷാ​ത്കാ​ര​മാ​ണ് സ്കൂ​ള്‍ മു​റ്റ​ത്തും മ​ട്ടു​പ്പാ​വി​ലു​മെ​ല്ലാം കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്.


കോ​വി​ഡി​നെ​ത്തു​ട​ര്‍ന്ന് അ​ട​ച്ച​പ്പോ​ഴും മു​ട​ങ്ങാ​തെ സ്കൂ​ളി​ലെ​ത്തി​ എ​ന്‍.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ സി.​എം. റീ​ന​യും യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​യ വിദ്യാർത്ഥികളുമാണ് സ്കൂ​ളി​ലെ ജൈ​വ ​പ​ച്ചക്കറി കൃ​ഷി​ക്ക്​ ക​രു​ത്തും ക​രു​ത​ലു​മാ​യ​ത്.
1000 ഗ്രോ ​ബാ​ഗു​ക​ളി​ലാ​യി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ള്‍ ഇ​വി​ടെ സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രി​ന്‍സി​പ്പ​ല്‍ റെ​ജി​മോ​ള്‍ തോ​മ​സി​ന്‍റെ​യും സ​ഹ അ​ധ്യാ​പ​ക​രു​ടെ​യും എ​ല്ലാ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും എ​ന്‍.​എ​സ്.​എ​സ് യൂ​നി​റ്റി​ന്റെ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്കു​ണ്ട്.

ത​ണ​ല്‍ വ​ല​യു​പ​യോ​ഗി​ച്ച്‌ വി​ദ്യാ​ര്‍ഥി​ക​ള്‍ത​ന്നെ ത​യാ​റാ​ക്കി​യ മ​ഴ​മ​റ​യി​ലാ​ണ് ഗ്രോ ​ബാ​ഗി​ല്‍ പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​വി​ള​ക​ളും കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്‌.

കോ​ളി​ഫ്ല​വ​ര്‍, കാ​ബേ​ജ്, ലെ​റ്റി​യൂ​സ്, സോ​യാ​ബീ​ന്‍സ്, ത​ക്കാ​ളി, പ​ല​ത​രം പ​യ​ര്‍, ബീ​ന്‍സ്, ചീ​ര, ചെ​ഞ്ചീ​ര, വ​ഴു​ത​ന, കാ​ട്ടു​ജീ​ര​കം, മ​ല്ലി​യി​ല, പു​തി​ന​യി​ല, ക​റി​വേ​പ്പി​ല, കാ​പ്‌​സി​ക്കം, കാ​ന്താ​രി മു​ള​ക്, ബ​ജി മു​ള​ക്, ചോ​ളം, കാ​ര​റ്റ്, ഇ​ഞ്ചി, മ​ഞ്ഞ​ള്‍ എ​ന്നി​വ​യാണ് സ്കൂൾ വളപ്പിലെ കൃഷികൾ.

എ​ന്‍.​എ​സ്.​എ​സ് വ​ള​ന്റി​യ​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ര്‍ഷി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍.

2012 മു​ത​ലാ​ണ് ഇ​വി​ടെ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി​യ​ത്. പ​ച്ച​ക്ക​റി​ക്ക് പു​റ​മെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള​ട​ക്കം 52 ഇ​നം ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. പി.​ടി.​എ പ്ര​സി​ഡ​ന്റ് കെ.​കെ. വി​ജ​യ​നും കൃ​ഷി​ക്ക്​ സ​ഹാ​യ​വു​മാ​യി സ​ജീ​വ​മാ​യി കു​ട്ടി​ക​ളോ​ടൊ​പ്പ​മു​ണ്ട്.