play-sharp-fill
കോട്ടയം എം സി റോഡിൽ നാട്ടകത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യാവാവ് മരിച്ചു

കോട്ടയം എം സി റോഡിൽ നാട്ടകത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യാവാവ് മരിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം എംസി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു.

ചങ്ങനാശേരി റൂബിനഗറില്‍ പുന്നയ്ക്കല്‍ സോമി ആന്റണി [35]യാണു മരിച്ചത്. സോമിയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത മറിയപ്പള്ളി പുത്തന്‍പറമ്പില്‍ ശ്രീജിത്തിനെ (33) പരുക്കുകളോടെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്നലെ രാത്രി 10ന് നാട്ടകത്തായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തു നിന്നു ചങ്ങനാശേരിക്കു പോകുകയായിരുന്നു സോമിയും ശ്രീജിത്തും. പള്ളം ഭാഗത്തു നിന്നു കോട്ടയത്തേക്കു വരികയായിരുന്നു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

അച്ഛന്‍: ആന്റണി ജോസഫ്, അമ്മ: ചിന്നമ്മ. സഹോദരങ്ങള്‍: സജന്‍ ആന്റണി, സോജി ബിജു.