play-sharp-fill
ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന് മുന്നറിയിപ്പുമായി അമേരിക്ക;ഉക്രൈനെ റഷ്യ ആക്രമിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് :ജോ ബൈഡന്‍

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന് മുന്നറിയിപ്പുമായി അമേരിക്ക;ഉക്രൈനെ റഷ്യ ആക്രമിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് :ജോ ബൈഡന്‍

സ്വന്തം ലേഖിക

വാഷിംഗ്ടണ്‍: ഉക്രൈനെ റഷ്യ ആക്രമിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചക്കിടെയാണ് ജോ ബൈഡന്‍ നിലപാട് വ്യക്തമാക്കിയത്.

റഷ്യന്‍ അധിനിവേശം വ്യാപക മാനുഷിക ദുരിതങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ബൈഡന്‍ പറഞ്ഞു. റഷ്യ ഉക്രെയ്നില്‍ കൂടുതല്‍ അധിനിവേശം നടത്തിയാല്‍, അമേരിക്കയും തങ്ങളുടെ സഖ്യകക്ഷികളും പങ്കാളികളും പ്രതികരിക്കുമെന്നും റഷ്യയ്ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്നും ജോ ബൈഡന്‍ പുടിനോട് പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കന്‍ പസഫിക്കിലെ കുറില്‍ ദ്വീപുകള്‍ക്ക് സമീപം തങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്ക് കടന്നുവെന്നാരോപിച്ച് യു എസ് അന്തര്‍വാഹിനിയെ തുരത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഏതുനിമിഷവും റഷ്യന്‍ അധിനിവേശമുണ്ടാകുമെന്നും 48 മണിക്കൂറിനകം ഉക്രൈനിലെ യു എസ് എംബസി ഒഴിപ്പിക്കണമെന്നും ബൈഡന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഒന്നര ലക്ഷത്തോളം സൈനികരെയാണ് റഷ്യ ഉക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ദക്ഷിണ, ഉത്തര, കിഴക്കന്‍ അതിര്‍ത്തികളില്‍ പുതുതായി സൈനിക വിന്യാസം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.