play-sharp-fill
ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു; നമ്പർ 18  ഹോട്ടൽ ഉടമ റോയിക്കെതിരേ കൂടുതല്‍ പരാതികള്‍

ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു; നമ്പർ 18 ഹോട്ടൽ ഉടമ റോയിക്കെതിരേ കൂടുതല്‍ പരാതികള്‍

സ്വന്തം ലേഖിക
കൊച്ചി: ഫോര്‍ട്ട്‌കൊച്ചി ‘നമ്പർ 18’ ഹോട്ടല്‍ ഉടമ റോയി ജെ. വയലാട്ടിനും കൂട്ടര്‍ക്കുമെതിരേ കൂടുതല്‍ പരാതികള്‍.

ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് പുതിയ പരാതി.

റോയിക്കും കൂട്ടുപ്രതികളായ സൈജു എം. തങ്കച്ചനും അഞ്ജലിക്കുമെതിരായാണ് കൂടുതല്‍പേര്‍ പരാതിയുമായി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ പീഡനത്തിന് ഇരയായ ഒമ്ബതുപേരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. ഹോട്ടലില്‍വെച്ച്‌ റോയിയില്‍ നിന്നും മറ്റു പ്രതികളില്‍ നിന്നും മോശം അനുഭവം നേരിട്ടവരാണ് പരാതിയുമായി എത്തിയിട്ടുള്ളത്.

കോഴിക്കോട് സ്വദേശിനിയായ അഞ്ജലിയാണ് പെണ്‍കുട്ടികളെ കൊച്ചിയില്‍ എത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ജലിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായുള്ള പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

മോഡലുകളുടെ അപകടമരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്. പ്രതികള്‍ മൂന്നുപേരും ഒളിവിലാണ്. ലൈംഗികമായി ദുരനുഭവമുണ്ടായ 16-വയസ്സുകാരിയായ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പകരം അവരുടെ മാതാവാണ് പോലീസിന്‌ മൊഴി നല്‍കിയത്. കുട്ടിയുടെ മാനസിക നില സാധാരണനിലയിലെത്തിയ ശേഷം നേരിട്ട് മൊഴിയെടുക്കും.

അതേസമയം, താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞുക്കൊണ്ട് അഞ്ജലി ഇന്‍സ്റ്റഗ്രാമിലൂടെ ലൈവിലെത്തിയിരുന്നു.