play-sharp-fill
പ്രസവശേഷം അബോധാവസ്ഥയിലായി; ഇരട്ടക്കുഞ്ഞുങ്ങളെ കാണാതെ കൃഷ്ണപ്രിയ യാത്രയായി

പ്രസവശേഷം അബോധാവസ്ഥയിലായി; ഇരട്ടക്കുഞ്ഞുങ്ങളെ കാണാതെ കൃഷ്ണപ്രിയ യാത്രയായി

സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി : പ്രസവശേഷം അബോധാവസ്ഥയിലായ കൃഷ്ണ പ്രിയ എന്ന യുവതി യാത്രയായി.

ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് ശേഷമാണ് യുവതി മരിച്ചത്.

തമ്പലക്കാട് പാറയിൽ ഷാജി- അനിത ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ (24) ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. ജനുവരി 29ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ശേഷം കൃഷ്ണപ്രിയ അബോധാവസ്ഥയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

ചികിത്സയിൽ കഴിയുന്ന കൃഷ്ണപ്രിയയുടെ ചികിത്സയ്ക്കായി നാടൊന്നിച്ചു പണം സ്വരൂപിച്ചു വരികയായിരുന്നു.