play-sharp-fill
വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടർന്ന് കോതനല്ലൂരിൽ പിടിച്ചിട്ടിരുന്ന കേരള എക്സ്പ്രസ് യാത്ര തുടർന്നു;വൈദ്യുതിലൈന്‍ നേരെയാക്കാന്‍ ശ്രമം

വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടർന്ന് കോതനല്ലൂരിൽ പിടിച്ചിട്ടിരുന്ന കേരള എക്സ്പ്രസ് യാത്ര തുടർന്നു;വൈദ്യുതിലൈന്‍ നേരെയാക്കാന്‍ ശ്രമം


സ്വന്തം ലേഖിക

കോട്ടയം : കോതനല്ലൂരിൽ പിടിച്ചിട്ടിരുന്ന കേരള എക്സ്പ്രസ് യാത്ര തുടർന്നു.വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടർന്നാണ് കേരള എക്സ്പ്രെസ്സ് പിടിച്ചിട്ടിരുന്നത് .

ഇലക്ട്രിക് എൻജിനു പകരം ഡീസൽ എൻജിൻ ഘടിപ്പിച്ചാണ് കേരള എക്സ്പ്രെസ്സ് യാത്ര തുടർന്നത്. 3 മണിക്കൂറായി പിടിച്ചിട്ടിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം–എറണാകുളം പാതയിൽ ഒരു പാളത്തിലാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. ഈ ലൈനിൽ വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചിട്ടില്ല.

ഏറ്റുമാനൂരിൽ നിന്ന് മറ്റ് ട്രെയിനുകളും ഡീസൽ എൻജിന്റെ സഹായത്തോടെ കൊച്ചിയിൽ എത്തിക്കാനാണ് ആലോചന.