കണ്ണൂർ ഇരിട്ടിയിൽ പാറമടയിലുണ്ടായ അപകടത്തിൽ കരിങ്കല്ല് ദേഹത്ത് വീണ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്
സ്വന്തം ലേഖകൻ
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ പാറമടയിലുണ്ടായ അപകടത്തിൽ കരിങ്കല്ല് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.
രണ്ടാം കടവ് സ്വദേശി രതീഷ് (38) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രതീഷും മറ്റൊരു തൊഴിലാളിയും ജാക്കി ഉപയോഗിച്ച് കുഴി അടിക്കുമ്പോൾ മുകളിലെ തട്ടിൽ നിന്നും കരിങ്കല്ല് ദേഹത്ത് വീണാണ് അപകടമുണ്ടായത്.
കല്ല് വീണ് നടുവിന് ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു. കൂടെ ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ജാക്കി ഉപയോഗിച്ച് കുഴി എടുക്കുമ്പോൾ ഉണ്ടായ വൈബ്രേഷനാണ് മുകളിലെ തട്ടിൽ നിന്നും കല്ല് താഴേക്ക് പതിക്കാൻ കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Third Eye News Live
0