play-sharp-fill
ജാമ്യം കിട്ടിയതിന് പിന്നാലെ, സിനിമയില്‍  വീണ്ടും   സജീവമാകാനൊരുങ്ങി ജനപ്രിയനായകൻ;   ദിലീപിന്റെ    “വോയിസ് ഓഫ് സത്യനാഥന്‍” രണ്ടാമത്തെ ഷെഡ്യൂളിലേയ്ക്ക്

ജാമ്യം കിട്ടിയതിന് പിന്നാലെ, സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങി ജനപ്രിയനായകൻ; ദിലീപിന്റെ “വോയിസ് ഓഫ് സത്യനാഥന്‍” രണ്ടാമത്തെ ഷെഡ്യൂളിലേയ്ക്ക്


സ്വന്തം ലേഖിക

കൊച്ചി :നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ദിലീപ് വാർത്തകളിൽ നിറ സാന്നിധ്യമാണ് .അടുത്തിടെ ആ കേസിലെ ചില സുപ്രധാന തെളിവുകളും പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്തിരുന്നത്.

ഇപ്പോള്‍ ആ കേസില്‍ മുൻ‌കൂർ ജാമ്യം ലഭിച്ചതോടെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങിയിരിക്കുകയാണ് ദിലീപ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശി പട്ടണം, റിങ് മാസ്റ്റർ എന്നിവക്ക് ശേഷം ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ രണ്ടാമത്തെ ഷെഡ്യൂളാണ് തുടങ്ങാനിരിക്കുന്നത്.


ദിലീപും ജോജുവും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വിട്ടിരുന്നു.കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധയായ വീണ നന്ദകുമാറാണ് ഈ സിനിമയില്‍ നായിക. രമേശ് പിഷാരടി, സിദ്ധിഖ് , ജോണി ആന്റണി, വിജയ രാഘവൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ റാഫി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാകുന്നതിനനുസരിച്ച് വോയിസ് ഓഫ് സത്യനാഥൻ വൈകാതെ തീയറ്ററുകളിൽ എത്തും. നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ ആണ് ദിലീപിന്റേതായി അവസാനം ഇറങ്ങിയ ചിത്രം.