play-sharp-fill
ചവറ മാട്രിമോണിയലിന്റെ ഒരു ഉ​ഗ്രൻ ഊള പരസ്യമാണ് രാവിലെ കണ്ടത്; വിമർശനവുമായി യുവതി

ചവറ മാട്രിമോണിയലിന്റെ ഒരു ഉ​ഗ്രൻ ഊള പരസ്യമാണ് രാവിലെ കണ്ടത്; വിമർശനവുമായി യുവതി

സ്വന്തം ലേഖിക
കൊല്ലം : ചവറ മാട്രിമോണി പുതിയ പരസ്യത്തിന് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങൾ ഉയർന്ന് വരുന്നു.

പുരോഗമനവും നവോത്‌ഥാനവും ചര്‍ച്ച ചെയ്യുന്നയിടത്ത് തീര്‍ത്തും സ്ത്രീ വിരുദ്ധമായ ഒരു പരസ്യമാണ് ചവറ മാട്രിമോണി ഒരുക്കിയിരിക്കുന്നതെന്നാണ് പൊതുവില്‍ ഉയര്‍ന്ന വിമര്‍ശനം.


വിവാഹം കഴിക്കാനോ കുഞ്ഞുങ്ങള്‍ ഉണ്ടാകാനോ താത്പര്യം ഇല്ലാത്ത കലാകാരിയായ ഒരു സ്ത്രീ വിവാഹശേഷം മൂന്ന് കുട്ടികളെ പ്രസവിക്കുന്നു. നാലാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെടി നനയ്ക്കുന്നു, കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നു. ദൂരെ ഇതിനൊക്കെ ‘കാരണഭൂതനായ’ ഭര്‍ത്താവ് കൈ കെട്ടി നോക്കി നില്കുന്നു. പരസ്യത്തിന്റെ ഈ ഉള്ളടക്കത്തിനെതിരെയാണ് വിമർശനങ്ങൾ.

‘വിവാഹം കുഞ്ഞുങ്ങള്‍ ഇതൊക്ക ആഗ്രഹം ഉള്ളവരും ഇല്ലാത്തവരും ഒക്കെ അടങ്ങിയതാണ് സമൂഹം. ഓ ഇപ്പോ ഒക്കെ അങ്ങനെ പറയും ഒന്ന് കെട്ടിയാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന പേരില്‍ എത്രയോ ആളുകളെ വിവാഹത്തിലേക്കും കുഞ്ഞുങ്ങള്‍ എന്നതിലേക്കും എത്തിച്ച സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. നാട്ടുകാര്‍ക്ക് വേണ്ടി കെട്ടി കുഞ്ഞിനെ ഉണ്ടാക്കി അതില്‍ സന്തോഷം കണ്ടെത്താന്‍ പറ്റാത്ത എത്രയോ ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. ഒരു ‘ചവറ’യും അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ വരില്ലല്ലോ’. ഉയർന്ന് വന്ന വിമർശനങ്ങൾ ഇങ്ങനെയാണ്.