‘എല്ലാ കാര്യത്തെയും വിമര്‍ശിച്ചേ അടങ്ങൂവെന്ന വാശിയുള്ളവരുണ്ട്; ബാബുവിന്റെ രക്ഷാദൗത്യം വൈകിയിട്ടില്ല’; മുഖ്യമന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം: മലയ്ക്ക് മുകളില്‍ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം വൈകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
രക്ഷാ ദൗത്യത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘എല്ലാ കാര്യത്തെയും വിമര്‍ശിച്ചേ അടങ്ങൂവെന്ന വാശിയുള്ളവരുണ്ട്. ഒരു ദുരന്തം വന്നാല്‍ അവിടെ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ക്ക് അനുസരിച്ച് നീങ്ങിയിട്ടുണ്ട്. കൃത്യതയോടെയാണ് ഇടപെടലുകള്‍ നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ശ്രമിച്ച ഏജന്‍സികള്‍ക്ക് കഴിയാതെ വന്നപ്പോഴാണ് കരസേനയുടെ ആവശ്യം വന്നത്. ആ നിമിഷം തന്നെ കരസേനയുടെ സഹായം തേടി. ഫലപ്രദമായി അവര്‍ ഇടപെട്ടു. ഒരു തരത്തിലുള്ള കാലതാമസവും വന്നിട്ടില്ല.
ഇത്തരം കാര്യങ്ങള്‍ ഒക്കെ കാണുമ്പോൾ അതിന്റെ നല്ല വശങ്ങളല്ല കാണുന്നത്. അതിനെ എങ്ങനെ മോശമായി ചിത്രീകരിക്കാന്‍ പറ്റുമെന്നാണ് ചിന്തിക്കുന്നത്. അതിന് താത്പര്യമുള്ള ഒരു വിഭാഗമുണ്ട്. അവര്‍ക്കൊപ്പമാണ് നിര്‍ഭാഗ്യവശാല്‍ പ്രീതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.