play-sharp-fill
ഫേസ്‌ബുക്കിനെക്കാളും കൂടുതല്‍ വിശ്വാസ്യതയാണ് പലർക്കും വാട്‌സ്ആപ്പ്;  ഒരു വ്യക്തിയുടെ യഥാര്‍ത്ഥ നമ്പരില്‍ നിന്ന് തന്നെ വ്യാജ ഐഡി ഉണ്ടാക്കി പണം തട്ടുന്ന സങ്കേതി വിദ്യ;   പുതിയ തട്ടിപ്പിന്റെ കഥകളുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; വഞ്ചിതരാകരുത് എന്ന് മുന്നറിയിപ്പും

ഫേസ്‌ബുക്കിനെക്കാളും കൂടുതല്‍ വിശ്വാസ്യതയാണ് പലർക്കും വാട്‌സ്ആപ്പ്; ഒരു വ്യക്തിയുടെ യഥാര്‍ത്ഥ നമ്പരില്‍ നിന്ന് തന്നെ വ്യാജ ഐഡി ഉണ്ടാക്കി പണം തട്ടുന്ന സങ്കേതി വിദ്യ; പുതിയ തട്ടിപ്പിന്റെ കഥകളുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; വഞ്ചിതരാകരുത് എന്ന് മുന്നറിയിപ്പും

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഫേസ്‌ബുക്കിനെക്കാളും കൂടുതല്‍ വിശ്വാസ്യതയാണ് പലർക്കും വാട്‌സ്ആപ്പ്. അതുകൊണ്ട് തന്നെ ഫേസ്ബുക്കിന് പിന്നാലെ വാട്സ് ആപ്പിൽ വ്യാജ ഐഡി ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങൾ രം​ഗത്ത്. ഫേസ്‌ബുക്കില്‍ ഒരാളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മെസഞ്ചര്‍ വഴി പണം തട്ടുന്ന രീതി തുടങ്ങിയിട്ട് നാളുകളേറെ ആയെങ്കിലും പലരും തട്ടിപ്പിനിരയായതിനു ശേഷമാണ് അറിയുന്നത് ഇത്തരത്തിലൊരു സാങ്കേതിക തട്ടിപ്പിന്റെ വിവരം.

രീതി സമാനം തന്നെ..പക്ഷെ വാട്‌സ് ആപ്പ് ആയതുകൊണ്ട് തന്നെ ഫേസ്‌ബുക്കിനെക്കാളും കൂടുതല്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ കഴിയുമെന്നതും തട്ടിപ്പിന്റെ വ്യാപ്തിയും സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ഫോണ്‍ നമ്പറില്‍ നിന്ന് തന്നെ വ്യാജവാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം ആവശ്യപ്പെടുകയും തുടര്‍ന്ന് കബളിപ്പിക്കുകയും ചെയ്യുന്നത്.

സംഭവം ചൂണ്ടിക്കാട്ടി ഒരു യുവാവ് ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ടെക്‌ലോകത്തെ തട്ടിപ്പിനെക്കുറിച്ച്‌ പറയുന്നത്.യഥാര്‍ത്ഥ അക്കൗണ്ടിന്റെ ഡി പി സഹിതം ഒരേപോലെ ആക്കി വച്ചാണ് തട്ടിപ്പ്. അതുകൊണ്ട് തന്നെ അത്ര പെട്ടെന്ന് തിരിച്ചറിയാനും കഴിയുന്നില്ല. അയ്യായിരം മുതല്‍ തൊണ്ണൂറായിരം വരെയുള്ള തുകയാണ് ഗൂഗിള്‍ പേ വഴി കൈമാറാന്‍ ആവശ്യപ്പെടുന്നത്. സാധാരണ ചാറ്റിങ്ങ് ആരംഭിച്ച്‌ വൈകാതെ തന്നെ പണം ആവശ്യപ്പെടുകയും പണം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ബ്ലോക്ക് ചെയ്യുന്നതോ ഒക്കെയാണ് തട്ടിപ്പിന്റെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഫെസ്ബുക്കില്‍ ഫെയിക് ഐഡി ഉണ്ടാക്കി പണം തട്ടുക എന്ന കലാപരിപാടിക്ക് ശേഷം ഡിജിറ്റല്‍ ഫ്രോഡുകളുടെ ഏറ്റവും പുതിയ നാടകം ഇതാ.. ‘വാട്‌സ്‌ആപ്പില്‍ ഫെയിക് ഐഡി ഉണ്ടാക്കി പണം തട്ടുക ‘എന്തായാലും ടീംസ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എന്നെ ആണ് തിരഞ്ഞെടുത്തത് എന്ന് തോന്നുന്നു.

ഈ തട്ടിപ്പിന്റെ ശാസ്ത്രീയ വശങ്ങള്‍ പഠിച്ചു വരുന്നതേ ഉള്ളു : എങ്കിലും എന്റെ പേരും മുഖചിത്രവും അടങ്ങുന്ന വാട്‌സ്‌ആപ് അക്കൗണ്ടില്‍ നിന്നും എന്റെ അടുപ്പക്കാര്‍ക്ക് മെസ്സേജ് ചെന്നിരിക്കുന്നത്. ‘മംഗ്ലീഷില്‍ ‘ സംസാരിക്കുന്ന അദ്ദേഹം ഇത് പുതിയ നമ്പര്‍ ആണന്നു പരിചയപ്പെടുത്തിയ ശേഷം വിശേഷം ചോദിക്കും, എന്നിട്ട് നേരെ ബാങ്കിങ്ങിലേക്ക് കടക്കും. സംശയം തോന്നിയ എന്റെ കസിന്‍ മിലാന്‍ ഉടനെ എന്നെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏതാനും സുഹൃത്തുക്കള്‍ക്കും സമാനമായ അനുഭവം ഉണ്ടായി എന്ന് അറിയാന്‍ കഴിഞ്ഞു.

കേരള പൊലീസിലെ ഉന്നതനായ ഒരു പൊലീസ് ഓഫീസറോഡ് ഈ വിഷയം ഞാന്‍ സംസാരിച്ചു. വാട്‌സ്‌ആപ് ഫെയ്ക് ഐഡി ഉപയോഗിച്ചുള്ള ഇത്തരം തട്ടിപ്പുകള്‍ അങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് മനസ്സിലായി

എന്തായാലും പറ്റിക്കാന്‍ എന്റെ ഐഡി തിരഞ്ഞെടുത്ത ഭൂലോക ഉഡായിപ്പേ നിനക്ക് തെറ്റി… നമ്മുടെ ചങ്ക് ടീംസ് ഇന്നേവരെ ആര്‍ക്കും പത്തു പൈസ കൊടുത്ത ചരിത്രമില്ല .അതിപ്പോ ഞാന്‍ നേരിട്ട് ചോദിച്ചാല്‍ പോലും ഇവരൊന്നും തരില്ലന്ന് എനിക്കറിയാം.. വെറുതെ ടൈം വെയ്സ്റ്റ് ആക്കണ്ട മോനെ ????

കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഉപയോഗിക്കുന്ന ഒരേ നമ്പര്‍ ആണ് ലോകത്തിന്റെ ഏതു ഭാഗത്ത് ആയാലും ഞാന്‍ വാട്‌സ്‌ആപ് ആയി ഉപയോഗിക്കുന്നത്. ദയവായി ആരും വഞ്ചിതരാവരുത്