കോട്ടയത്തിനിത് അഭിമാന നിമിഷം; ബാബുവിൻ്റെ രക്ഷാദൗത്യത്തിൽ പ്രധാന പങ്കുവഹിച്ചത് മൂന്ന് കോട്ടയം ജില്ലക്കാർ
സ്വന്തം ലേഖകൻ
കോട്ടയം: മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തില്‍ പ്രധാന പങ്കുവഹിച്ചത് മൂന്നു കോട്ടയം ജില്ലക്കാര്‍. കേരളം മുഴുവന്‍ കണ്ണുനട്ടിരുന്ന 43 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ കോട്ടയം ജില്ലയില്‍നിന്നു മൂന്നു പേര് പങ്കാളികളാകുകയായിരുന്നു.
കരസേനയിലെ ലഫനന്റ് കേണലും ഏറ്റുമാനൂര്‍ സ്വദേശിയുമായ ഹേമന്ത് രാജിന്റെ നേതൃത്വത്തിലാണ് ദൗത്യസംഘം തങ്ങളുടെ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്.
പുതുപ്പള്ളി ഇരവിനല്ലൂര്‍ സ്വദേശി കെ.ബി. രജീഷ്, പനച്ചിക്കാട് വെള്ളുത്തുരുത്തി സ്വദേശി പി.ആര്. ഉണ്ണികൃഷ്ണന് എന്നിവരും പങ്കാളികളായി. കരസേന സംഘത്തിലെ കെ.ബി. രജീഷ് രണ്ടാമത്തെ കോട്ടയംകാരനായി രക്ഷാദൗത്യത്തില്‍ പങ്കാളിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരസേനയ്ക്കൊപ്പം തോളോട് തോള് ചേര്‍ന്ന കേരള പോലീസ് എസ്ഐയും കേരള പോലീസിലെ റസ്ക്യൂ ഫോഴ്സ് അംഗവും കുട്ടിക്കാനം എആര്‍ ക്യാമ്പിലെ എസ്ഐയുമായ പനച്ചിക്കാട് വെള്ളുത്തുരുത്തി സ്വദേശി പി.ആര്. ഉണ്ണികൃഷ്ണനാണ് രക്ഷാ ദൗത്യത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച മൂന്നാമത്തെ കോട്ടയം ജില്ലക്കാരന്.
കുട്ടിക്കാനത്തെ പോലീസ് ക്യാമ്പില്‍നിന്നും രക്ഷാ ദൗത്യത്തില്‍ ഒപ്പം ചേര്‍ന്ന ഉണ്ണികൃഷ്ണന് ഓപ്പറേഷന്റെ ആദ്യാവസാനം സജീവമായുണ്ടായിരുന്നു.