play-sharp-fill
മലമുകളിലെത്തിയ ബാബു അവശനിലയിൽ; രക്തം ഛർദ്ദിക്കുന്നുവെന്നും , അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്നും സൈനികർ

മലമുകളിലെത്തിയ ബാബു അവശനിലയിൽ; രക്തം ഛർദ്ദിക്കുന്നുവെന്നും , അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്നും സൈനികർ

സ്വന്തം ലേഖകൻ

പാലക്കാട്; മലമുകളിലെത്തിയ ബാബു അവശനിലയിൽ. രക്തം ഛർദ്ദിക്കുന്നുവെന്നും , ഹെലികോപ്ടർ എത്തിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്നും ബാബുവിനൊപ്പമുള്ള സൈനികർ ആവശ്യപ്പെട്ടു.

മണിക്കൂറുകളായി ഭക്ഷണം കഴിക്കാതെയിരുന്നതിനുശേഷം വെള്ളം കുടിച്ചതിനു പിന്നാലെയുണ്ടായ സ്വാഭാവിക അസ്വസ്ഥതയാകാം കാരണമെന്ന് വിദ​ഗ്ദർ പറയുന്നു. വേ​ഗം തന്നെ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാനുള്ള നീക്കം തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നൽകിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.

ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.