play-sharp-fill
ഫേ​സ്ബുക്കിന്റെയും  ഇ​ന്‍​സ്റ്റ​ഗ്രാമിന്റെയും  പ്ര​വ​ര്‍​ത്ത​നം യൂറോപ്പില്‍ അ​വ​സാ​നി​പ്പി​ച്ചേ​ക്കും

ഫേ​സ്ബുക്കിന്റെയും ഇ​ന്‍​സ്റ്റ​ഗ്രാമിന്റെയും പ്ര​വ​ര്‍​ത്ത​നം യൂറോപ്പില്‍ അ​വ​സാ​നി​പ്പി​ച്ചേ​ക്കും

സ്വന്തം ലേഖിക
ബ്ര​സ​ല്‍​സ്‌ : സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റ​ഗ്രാ​മും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ​രി​ധി​യി​ലെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന്‌ റിപ്പോർട്ട്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ യുഎസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന ഭീഷണിയുമായി വിണ്ടും മെറ്റ പ്ലാറ്റ്‌ഫോംസ്. നേരത്തെ ഒഴിവാക്കിയ ഒരു സ്വകാര്യത ഉടമ്പടി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്പ്യന്‍ യൂണിയനും യുഎസും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് കമ്പനിയുടെ ഭീഷണി

രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഡാ​റ്റ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​താ​ണ്‌ ഇ​തി​നു പി​ന്നി​ല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂ​റോ​പ്പി​ലെ പു​തി​യ ഡാ​റ്റാ സ്വ​കാ​ര്യ​താ നി​യ​ന്ത്ര​ണം കാ​ര​ണ​മാ​ണ്‌ തീ​രു​മാ​ന​മെന്നു മാ​തൃ കമ്പനിയായ മെ​റ്റ പ്ലാ​റ്റ്‌​ഫോം​സ്‌ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു.

യൂ​റോ​പ്പി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​രം ഫേ​സ്ബു​ക്ക്‌ സൂ​ക്ഷി​ക്കു​ന്ന​ വി​ധം അ​യ​ര്‍​ല​ന്‍​ഡി​ലെ പൊ​തു​വി​വ​ര സു​ര​ക്ഷാ​നി​യ​ന്ത്ര​ണ ച​ട്ട​വു​മാ​യി ഒ​ത്തു​പോ​കു​ന്നി​ല്ലെ​ന്ന്‌ 2020ല്‍ ​ഐ​റി​ഷ്‌ ഡാ​റ്റ പ്രൊ​ട്ട​ക്‌​ഷ​ന്‍ ക​​മ്മീഷ​ന്‍ ക​ണ്ടെ​ത്തി.

ഫേ​സ്ബു​ക്കി​ന്‍റെ​യും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യാ​ലും പ്ര​ശ്‌​ന​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്‌ ജ​ര്‍​മ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍.